ഷംസീർ പ്രസ്താവന തിരുത്തണം; എൻ.എസ്.എസിനെ ഒറ്റപ്പെടുത്തി ആക്രമിക്കാൻ അനുവദിക്കില്ല -കെ. സുധാകരൻ

തിരുവനന്തപുരം: ഉത്തരവാദിത്തപ്പെട്ട ഭരണഘടന സ്ഥാനത്തിരിക്കുന്ന സ്പീക്കർ എ.എൻ. ഷംസീർ മതപരമായ വിഷയങ്ങളിൽ അഭിപ്രായ പ്രകടനം നടത്തുമ്പോൾ ജാഗ്രത പാലിക്കണമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ. അദ്ദേഹത്തിന്റെ പരാമർശം വിശ്വാസികളെ വേദനിപ്പിച്ചു. ജനങ്ങളുടെ വികാരം കണക്കിലെടുത്ത് സ്പീക്കർ തെറ്റുതിരുത്തുകയോ സി.പി.എം അതിന് നിർദേശം നൽകുകയോ ചെയ്യണമായിരുന്നു. കേരളത്തിൽ വർഗീയത ആളിക്കത്തിക്കുന്നതിന് പകരം സ്പീക്കർ തെറ്റു തിരുത്തി പ്രശ്നം അവസാനിപ്പിക്കണമെന്നും സുധാകരൻ ആവശ്യപ്പെട്ടു.

സ്പീക്കറുടെ ഗുരുതര പരാമർശങ്ങൾക്ക് സി.പി.എം നൽകുന്ന പൂർണ സംരക്ഷണം മതേതര കേരളത്തെ കുത്തിനോവിക്കുന്നതാണെന്നും സുധാകരൻ പറഞ്ഞു. മാപ്പുമില്ല, തിരുത്തുമില്ല എന്ന ആക്രോശിക്കുന്ന സി.പി.എം സംസ്ഥാന സെക്രട്ടറി, ശബരിമല വിഷയത്തിൽ തെറ്റായ നിലപാട് സ്വീകരിച്ചതിനെ തുടർന്ന് വീടുവീടാന്തരം കയറിയിറങ്ങി മാപ്പുപറഞ്ഞ ചരിത്രം മറക്കരുതെന്നും സുധാകരൻ ഓർമിപ്പിച്ചു.

യു.ഡി.എഫിന്റെ പിന്തുണ എൻ.എസ്.എസിന് ഉണ്ട്. സംഘപരിവാരിനൊപ്പം നിൽക്കാതെ എന്നും മതനിരപേക്ഷ നിലപാടുകൾ സ്വീകരിച്ച എൻ.എസ്.എസിനെ ഒറ്റതിരിഞ്ഞ് ആക്രമിക്കാനുള്ള സി.പി.എം ശ്രമം അനുവദിക്കില്ലെന്നും സുധാകരൻ വ്യക്തമാക്കി.

Tags:    
News Summary - Shamseer's statement should be corrected

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.