കണ്ണൂർ: വിദ്യാഭ്യാസ രംഗത്ത് പോലും ഭാരതത്തിെൻറ ചരിത്രം തിരുത്തി വർഗീയ ഫാസിസം നടപ്പാക്കി അടക്കി ഭരിക്കാൻ ശ്രമിക്കുന്നതായി കെ.പി.സി.സി രാഷ്ട്രീയ കാര്യ സമിതി അംഗം ഷാനിമോൾ ഉസ്മാൻ പറഞ്ഞു. കെ.പി.എസ്.ടി.എ സംസ്ഥാന സമ്മേളനത്തിെൻറ ഭാഗമായി നടന്ന വിദ്യാഭ്യാസ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. പരീക്ഷയിലും വിദ്യാഭ്യാസത്തിെൻറ അനുബന്ധ പരിപാടികളും പി.ടി.എ കമ്മിറ്റികളിൽ പോലും രാഷ്ട്രീയം തിരുകി പുതിയ തലമുറയെ വഴിതെറ്റിക്കാനും അധ്യാപകരെ ദ്രോഹിക്കാനുമാണ് കേരളം ഭരിക്കുന്ന ഇടതു സർക്കാർ ശ്രമിക്കുന്നത്. ഇതിനെതിരെ ജനാധിപത്യ അധ്യാപക സംഘടനകൾ പോരാടണമെന്നും ഷാനിമോൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.