തിരുവനന്തപുരം: 34 വർഷത്തെ സേവനത്തിനുശേഷം ഡി.ജി.പി എൻ. ശങ്കർ റെഡ്ഡി ആഗസ്റ്റ് 31ന് വിരമിക്കും. പക്ഷം പിടിക്കാതെ മികച്ച പ്രകടനത്തിലൂടെ മാറിവന്ന സർക്കാറുകളുടെയെല്ലാം പ്രശംസക്ക് പാത്രമായ ഉദ്യോഗസ്ഥനാണ് ശങ്കർ റെഡ്ഡി. തെലങ്കാന സ്വദേശിയായ റെഡ്ഡി 1986 ബാച്ച് െഎ.പി.എസ് കാരനായാണ് കേരളത്തിലെത്തിയത്.
ൈദവത്തിെൻറ സ്വന്തം നാട്ടിലെ തെൻറ തീർഥാടനം അവസാനിക്കുന്നെന്നാണ് സർവിസിൽനിന്ന് വിരമിക്കുന്നതിനെ റെഡ്ഡി വിശേഷിപ്പിച്ചത്. നല്ല ആളുകൾക്കിടയിൽ ജോലി ചെയ്യാനായത് തെൻറ ഭാഗ്യമാണെന്നും അദ്ദേഹം പറഞ്ഞു. കൽപറ്റ എ.എസ്.പിയായി ഒൗദ്യോഗിക ജീവിതം ആരംഭിച്ച റെഡ്ഡി വയനാട് എസ്.പി, കോഴിക്കോട് സിറ്റി പൊലീസ് കമീഷണർ, തിരുവനന്തപുരം റൂറൽ എസ്.പി എന്നീ നിലകളിലും പ്രവർത്തിച്ചു. ക്രൈംബ്രാഞ്ച്, വിജിലൻസ് എസ്.പി, വനിത കമീഷൻ ഡയറക്ടർ എന്നീ നിലകളിലെ േസവനം പല പ്രധാന കേസുകളിലും പ്രതികളെ കണ്ടെത്താൻ സഹായകമായി.
വിവിധ മേഖല ഡി.െഎ.ജി, െഎ.ജി, ബെവ്കോ എം.ഡി, വിജിലൻസ് ഡയറക്ടർ, എസ്.സി.ആർ.ബി ഡയറക്ടർ, കേരള പൊലീസ് ഹൗസിങ് കൺസ്ട്രക്ഷൻ കോർപറേഷൻ സി.എം.ഡി എന്നീ നിലകളിലും പ്രവർത്തിച്ചു. കേരള റോഡ് സേഫ്റ്റി അതോറിറ്റി ഡി.ജി.പി, റോഡ് സേഫ്റ്റി കമീഷണർ എന്നീ തസ്തികകൾ വഹിച്ചുവരവെയാണ് വിരമിക്കുന്നത്. രാഷ്ട്രപതിയുടേതുൾപ്പെടെ നിരവധി പുരസ്കാരങ്ങൾ ശങ്കർറെഡ്ഡിയെ തേടിയെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.