ശങ്കർ റെഡ്ഡിക്കെതി​രെ അന്വേഷണത്തിന്​ ഉത്തരവ്​

തിരുവനന്തപുരം: എൻ. ശങ്കർ റെഡ്ഡിയെ വിജിലൻസ്​ ഡയറക്​ടറായി നിയമിക്കുകയും ഡി.ജി.പിയായി സ്​ഥാനക്കയറ്റം നൽകുകയും ചെയ്​തതിനെതിരെ പ്രാഥമിക അന്വേഷണ നടത്താൻ തിരുവനന്തപുരം വിജിലൻസ് ​കോടതി ഉത്തരവിട്ടു. ശങ്കർ റെഡ്ഡിക്ക്​ സ്​ഥാനക്കയറ്റവും ​പുതിയ നിയമാനവും ലഭിച്ചത്​ ചട്ട വിരുദ്ധമാണെന്ന്​ കാണിച്ചാണ്​ നവാസ്​ എന്നയാൾ സ്വകാര്യ ഹരജി നൽകിയത്​.

വിൽസൻ എം പോൾ സ്​ഥാനമൊഴിഞ്ഞശേഷം ശങ്കർറെഡ്ഡി ഉൾപ്പെടെ നാലുപേർക്കാണ്​ കഴിഞ്ഞ യുഡിഎഫ്​ സർക്കാറി​​െൻറ കാലത്ത്​ ഡി.ജി.പിയായി സ്​ഥാനക്കയറ്റം നൽകിയത്​. ഹരജിയിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, മുൻ ആഭ്യന്തര മന്ത്രി രമേശ്​ ചെന്നിത്തല, മുൻ ചീഫ് സെക്രട്ടറി ജിജി തോസൺ എന്നിവരെ ഹരജിയിൽ എതിർ കക്ഷികളാണ്​. ഫെബ്രുവരി 15നകം കേസിൽ അന്വേഷണം നടത്തി റ​േപ്പാർട്ട്​ സമർപ്പിക്കാൻ കോടതി നിർദേശിക്കുകയും ​െചയ്​തു.

 

Tags:    
News Summary - shankar reddy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.