പാലാ സീറ്റിൽ വിട്ടുവീഴ്ചക്കില്ലെന്ന് യെച്ചൂരിയോട് ശരദ് പവാർ

ന്യൂഡൽഹി: പാലാ സീറ്റിൽ വിട്ടുവീഴ്ചക്കില്ലെന്ന ഉറച്ച തീരുമാനവുമായി എൻ.സി.പി. ദേശീയ നേതൃത്വം. സീറ്റ് വിട്ടുകൊടുക്കില്ലെന്ന് ശരദ് പവാർ സീതാറാം യെച്ചൂരിയെ അറിയിച്ചു. എൻ.സി.പി സംസ്ഥാന നേതൃത്വത്തിലുള്ള തർക്കം പരിഹരിക്കാൻ ഇന്ന് ഡൽഹിയിൽ നടന്ന ചർച്ചയിലാണ് ദേശീയ നേതൃത്വം നിലപാട് വ്യക്തമാക്കിയത്.

സിറ്റിങ് സീറ്റ് തോറ്റ പാർട്ടിക്ക് നൽകുന്നതിനോടു യോജിപ്പില്ലെന്നും എൻ.സി.പി സി.പി.എം കേന്ദ്ര നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. പാലാ സീറ്റ്‌ ജോസ് കെ. മാണിക്ക് നൽകാനുള്ള സി.പി.എം നീക്കങ്ങളെ തുടർന്നാണ് എൻ.സി.പിയിൽ തർക്കം രൂപപെട്ടത്. സിറ്റിങ് സീറ്റുകൾ വിട്ടു നൽകരുതെന്നാണ് സംസ്ഥാന നേതൃത്വത്തിന്‍റെ വികാരം.

എന്നാൽ ഇക്കാര്യത്തിൽ എൻ.സി.പി ദേശീയ നേതൃത്വം കടുംപിടിത്തത്തനില്ലെന്നാണ് പുറത്തുവരുന്ന സൂചന. ശരദ്പവാറുമായുള്ള കൂടിക്കാഴ്ചക്കുശേഷം മാണി സി. കാപ്പന്‍റെ പിന്തുണച്ചിരുന്ന പീതാംബരൻ മാസ്റ്ററും ഇടതുമുന്നണി വിട്ടുപോകില്ലെന്ന നിലപാടാണ് എടുത്തിട്ടുള്ളത്. പാലാക്ക് പകരം കുട്ടനാട് എന്ന ഫോർമുലയോട് കാപ്പൻ താൽപര്യം കാണിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ രാജ്യസഭ നൽകുമെന്ന സൂചനയും പുറത്തുവരുന്നുണ്ട്.

മാണി സി കാപ്പനും ശരദ് പവാറുമായി തിങ്കളാഴ്ച ചർച്ച നടത്തിയിരുന്നു. പാലാ സീറ്റ് നൽകിയില്ലെങ്കിൽ ഇടതുമുന്നണി വിടാമെന്ന നിലപാടിനോട് ശരദ് പവാറും യോജിച്ചിട്ടില്ലെന്നാണ് സൂചന. 

Tags:    
News Summary - Sharad Pawar tells Yechury that he will not compromise on Pala seat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.