കൊച്ചി: കൊച്ചിൻ ഷിപ്യാർഡിെൻറ ഒാഹരി വിൽക്കാനുള്ള തീരുമാനത്തിനെതിരെ തൊഴിലാളികൾ സമര പരിപാടികൾക്ക് തുടക്കമിട്ടു. തൊഴിലാളി സംഘടനകളുടെ സംയുക്ത സമിതിയാണ് സമരത്തിന് നേതൃത്വം നൽകുന്നത്. ആഗസ്റ്റ് ഒന്നിനാണ് ഒാഹരി വിൽപന തുടങ്ങുന്നത്. രാവിലെ 8.30 വരെ കപ്പൽശാലയുടെ എല്ലാ ഗേറ്റും ഉപരോധിക്കാനാണ് തീരുമാനം.
സമരത്തിന് ബുധനാഴ്ച തുടക്കമായി. ഇൗ മാസം 31 വരെ തുടരും. ഇതുമൂലം രാവിലത്തെ ഷിഫ്റ്റിലുള്ള മിക്കവർക്കും ജോലിക്ക് കയറാനായിട്ടില്ല. ഇത് കപ്പൽശാലയുടെ പ്രവർത്തനത്തെ ബാധിച്ചിട്ടുണ്ട്. 1500ഒാളം സ്ഥിരം ജീവനക്കാരടക്കം ഏഴായിരത്തോളം തൊഴിലാളികളാണ് കപ്പൽശാലയിൽ ജോലി ചെയ്യുന്നത്. സ്ഥാപനത്തിെൻറ ചരിത്രത്തിൽ ഇത്തരമൊരു സമരം ആദ്യമാണ്. ബി.എം.എസ് ഒഴികെയുള്ള സംഘടനകളെല്ലാം സമരത്തിൽ പെങ്കടുക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.