വിവാദങ്ങൾക്കിടെ തരൂർ ഇന്ന് കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിയെ സന്ദര്‍ശിക്കും

കൊച്ചി: വിവാദങ്ങൾക്കിടെ ശശി തരൂര്‍ ഇന്ന് കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിയെ സന്ദര്‍ശിക്കും. സിറോ മലബാര്‍ സഭ ആസ്ഥാനമായ എറണാകുളം കാക്കനാട് സെന്‍റ് മൗണ്ട് തോമസിലെത്തിയാണ് കർദിനാളിനെ കാണുക. അങ്കമാലി മോണിങ് സ്റ്റാര്‍ കോളജിലെ വിദ്യാര്‍ഥികളുമായുള്ള സംവാദ പരിപാടിയിലും പങ്കെടുക്കും.

ഇന്നലെ പത്തനംതിട്ട ജില്ലയിൽ പര്യടനം നടത്തി. പന്തളം ക്ഷേത്രദർശനത്തോടുകൂടിയാണ് ശശി തരൂരിലെ പത്തനംതിട്ടയിലെ പര്യടനം ആരംഭിച്ചത്. പന്തളത്ത് എത്തിയ തരൂരിനെ മുൻ ഡി.സി.സി പ്രസിഡൻ്റ് പി.മോഹൻ രാജിന്റെ നേതൃത്വത്തിലാണ് സ്വീകരിച്ചത്. രാഷ്ട്രീയ പരിപാടി അല്ലായിരുന്നെങ്കിലും നിരവധി പ്രദേശി കോൺഗ്രസ് പ്രവർത്തകരും തരൂരിനെ സ്വീകരിക്കാൻ പന്തളത്ത് എത്തിയിരുന്നു.

ജില്ല കോൺഗ്രസിലെ പ്രധാന നേതാക്കൾ വിട്ടു നിന്നെങ്കിലും മുൻ ഡി.സി.സി പ്രസിഡന്‍റ് മോഹൻ രാജ് ,ദലിത് കോൺഗ്രസ് നേതാവ് കെ.കെ. ഷാജു , ഡി.സി.സി ജനറൽ സെക്രട്ടറി വി.ആർ. സോജി തുടങ്ങിയവർ ജില്ലയിലെ വിവിധ പരുപാടികളിൽ തരൂരിനൊപ്പം മുഴുവൻ സമയവും പങ്കെടുക്കുന്നുണ്ട്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് താൻ പര്യടനം നടത്തുന്നതെന്നാണ് തരൂരിന്റെ വിശദീകരണം. എന്നാൽ, കോൺഗ്രസിലെ ഒരു വിഭാഗം നേതൃത്വത്തെ പരിഗണിക്കുന്നില്ലെന്ന വിമർശനം ഉന്നയിക്കുകയാണ്. 

Tags:    
News Summary - Shashi Tharoor is continuing his tour in South Kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.