കോഴിക്കോട് : ജില്ലയിൽ 15 പേർക്കുകൂടി ഷിഗെല്ല രോഗലക്ഷണം. മായനാട് കോട്ടാംപറമ്പ് ജങ്ഷനിൽ ശനിയാഴ്ച കോർപറേഷൻ ആരോഗ്യവിഭാഗത്തിെൻറ നേതൃത്വത്തിൽ നടത്തിയ മെഡിക്കൽ ക്യാമ്പിലാണ് കൂടുതൽ പേർക്ക് രോഗലക്ഷണം കണ്ടെത്തിയത്. 119 പേരാണ് മെഡിക്കൽ ക്യാമ്പിൽ പങ്കെടുത്തത്.
മറ്റു ജില്ലകളിൽനിന്നുള്ള 12 പേരും രോഗലക്ഷണങ്ങളോടുകൂടി ക്യാമ്പിന് എത്തിയിരുന്നു. അഞ്ചുവയസ്സിന് താഴെയുള്ള രണ്ടു കുട്ടികെള മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് റഫർ ചെയ്തു. മറ്റുള്ളവർക്ക് ആൻറിബയോട്ടിക്കുകളും മരുന്നുകളും നൽകി.
ദേശീയ ആരോഗ്യദൗത്യത്തിലെ രണ്ടു ഡോക്ടർമാർ, രണ്ടു നഴ്സുമാർ, രണ്ടു ഫാർമസിസ്റ്റുകൾ എന്നിവരാണ് ക്യാമ്പിലുണ്ടായിരുന്നത്. കലക്ടർ സാംബശിവറാവു, അഡീഷനൽ ഡി.എം.ഒ ഡോ. ആശാ ദേവി, ഭക്ഷ്യസുരക്ഷ വിഭാഗം അധികൃതർ എന്നിവർ ക്യാമ്പും പ്രദേശവും സന്ദർശിച്ചു.
ഭക്ഷ്യസുരക്ഷ വിഭാഗം പ്രദേശത്തെ ആറു കടകളിൽനിന്ന് ഭക്ഷണ സാമ്പിളുകൾ പരിശോധനക്കായി ശേഖരിച്ചു. നിലവിൽ ആറുപേർക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ഇവർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. ആകെ 19 പേർക്കാണ് ഇതുവരെ രോഗലക്ഷണങ്ങൾ കണ്ടെത്തിയത്.
കഴിഞ്ഞദിവസം മരിച്ച കുട്ടിക്കും ഷിഗെല്ല സ്ഥിരീകരിച്ചിരുന്നു. അതേസമയം, രോഗത്തിെൻറ ഉറവിടം ഇതുവരെയും കണ്ടെത്താനായിട്ടില്ല. അതിനായി മെഡിക്കൽ കോളജ് കമ്യൂണിറ്റി മെഡിസിൻ വിഭാഗം പഠനം തുടങ്ങിയതായി ഡി.എം.ഒ ഡോ. വി. ജയശ്രീ പറഞ്ഞു. ജലത്തിൽനിന്നാണ് രോഗം പകർന്നത് എന്ന് സംശയമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.