ഓർമകൾ തെളിയുമ്പോൾ... മലപ്പുറത്ത് നടന്ന പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങൾ അനുസ്മരണ സമ്മേളനത്തിന് മുഖ്യാതിഥിയായെത്തിയ മുൻ ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റനും കോൺഗ്രസ് നേതാവുമായ മുഹമ്മദ് അസ്ഹറുദ്ദീൻ, മുഹമ്മദലി ശിഹാബ് തങ്ങളുടെ സഹോദരനും മുസ്‍ലിം ലീഗ് സംസ്ഥാന പ്രസിഡന്റുമായ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾക്കും മുഹമ്മദലി ശിഹാബ് തങ്ങളുടെ മകൻ പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾക്കുമൊപ്പം വേദിയിൽ സംഭാഷണത്തിൽ - പി. അഭിജിത്ത്

ശിഹാബ് തങ്ങൾ ദേശീയ സെമിനാറിന് പ്രൗഢ സമാപനം

മലപ്പുറം: ശിഹാബ് തങ്ങൾ പഠന ഗവേഷണ കേന്ദ്രം ഒരുക്കിയ ‘ശിഹാബ് തങ്ങളുടെ ദർശനം’ ദേശീയ സെമിനാർ പ്രൗഢമായി. കാലിക വിഷയങ്ങളിലെ അവതരണങ്ങളും പ്രമുഖരുടെ സാന്നിധ്യവും ശ്രദ്ധേയമായി. സംസ്ഥാന മുസ്‍ലിം ലീഗ് കമ്മിറ്റിയുടെ ‘ഉജ്വലം ആ ഓർമകൾ’ ശിഹാബ് തങ്ങൾ അനുസ്മരണ സമ്മേളനവും ശ്രദ്ധേയമായി.

മലപ്പുറം വുഡ് ബൈൻ കൺവെൻഷൻ സെൻററിൽ നടന്ന പരിപാടി പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു.മുസ്‍ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി അധ്യക്ഷത വഹിച്ചു. ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ മുഹമ്മദ് അസ്ഹറുദ്ദീൻ മുഖ്യാതിഥിയായി. മുഹമ്മദലി ശിഹാബ് തങ്ങൾ പകർന്നുനൽകിയ ക്ഷമയുടെയും സമാധാനത്തിന്റെയും ജീവിതസന്ദേശം ഭാവിതലമുറക്ക് കൈമാറണമെന്ന് അസ്ഹറുദ്ദീൻ പറഞ്ഞു. ബാബരി മസ്ജിദ് തകർക്കപ്പെട്ട സമയത്ത് രാജ്യത്തെങ്ങും സംഘർഷമുണ്ടായപ്പോൾ ക്ഷേത്രങ്ങൾ സംരക്ഷിക്കാൻ ആഹ്വാനം നൽകിയ ശിഹാബ് തങ്ങളുടെ ചരിത്രം ഭാവിതലമുറ പഠിക്കേണ്ടതുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ലക്ഷദ്വീപ് എം.പി മുഹമ്മദ് ഹംദുല്ല സഈദ് മുഖ്യ പ്രഭാഷണവും ഡോ. എം.പി. അബ്ദുസ്സമദ് സമദാനി എം.പി അനുസ്മരണ പ്രഭാഷണവും നടത്തി. അഡ്വ. പി.എം.എ. സലാം, പാണക്കാട് ബഷീറലി ശിഹാബ് തങ്ങൾ, മുനവ്വറലി ശിഹാബ് തങ്ങൾ, സി.എ.എം.എ. കരീം, അബ്ദുറഹ്മാൻ രണ്ടത്താണി, സി. മമ്മുട്ടി, എൻ. ശംസുദ്ദീൻ എം.എൽ.എ, സി.പി. ചെറിയ മുഹമ്മദ്, പാറക്കൽ അബ്ദുല്ല, പി.കെ. ബഷീർ എം.എൽ.എ, ടി.വി. ഇബ്രാഹിം എം.എൽ.എ, യു.സി. രാമൻ, ഷാഫി ചാലിയം, സി.എച്ച്. റഷീദ്, കരീം ചേലേരി, എൻ. സൂപ്പി, ടി.ടി. ഇസ്മാഇൽ, സി.കെ. സുബൈർ, പി.കെ. ഫിറോസ്, ടി.പി. അഷ്റഫ് അലി, ഇ.പി. ബാബുരാജ്, സുഹ്റ മമ്പാട് എന്നിവർ സംസാരിച്ചു.

‘ശിഹാബ് തങ്ങളുടെ ദർശനം’ ദേശീയ സെമിനാറിൽ ഇ.ടി. മുഹമ്മദ് ബഷീർ എം.പി, മാധ്യമപ്രവർത്തകൻ മനോജ് കെ. ദാസ്, ഡോ. എം.കെ. മുനീർ, സി.പി. സൈദലവി എന്നിവർ വിഷയാവതരണം നടത്തി. എ.കെ. സൈനുദ്ദീൻ, അബ്ദുല്ല വാവൂർ എന്നിവർ സംസാരിച്ചു. സമാപന സംഗമം പാണക്കാട് മുനവറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. പി. ഉബൈദുല്ല എം.എൽ.എ അധ്യക്ഷത വഹിച്ചു.

Tags:    
News Summary - Shihab Thangal National Seminar ends

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.