താന്‍ രാഷ്ട്രീയക്കളിയുടെ ഇര -ശിവശങ്കര്‍

കൊച്ചി: സ്വര്‍ണക്കള്ളക്കടത്ത് കേസിന്റെ പേരിലെ രാഷ്ട്രീയക്കളിയുടെ ഇരയാണ് താനെന്ന് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍. ഹൈകോടതിയില്‍ നല്‍കിയ ജാമ്യാപേക്ഷയിലാണ് ശിവശങ്കര്‍ ഇങ്ങനെ വ്യക്തമാക്കിയത്.

സ്വര്‍ണക്കള്ളക്കടത്തുമായി ബന്ധപ്പെട്ട് മാത്രം 36 മണിക്കൂര്‍ കസ്റ്റംസ് ചോദ്യം ചെയ്തു. ഏത് കേസില്‍ ചോദ്യം ചെയ്യാനാണെന്ന് പോലും വ്യക്തമാക്കാതെയാണ് ഹാജരാകാന്‍ നോട്ടീസ് നല്‍കിയത്. നിരന്തര ചോദ്യം ചെയ്യലും യാത്രയും ആരോഗ്യത്തെയും ബാധിച്ചു -ശിവശങ്കറിന്റെ അഭിഭാഷകന്‍ പറഞ്ഞു. ആവശ്യപ്പെട്ടാല്‍ അന്വേഷണ ഉദ്യോഗസ്ഥനു മുന്നില്‍ ഇനിയും ഹാജരാകാമെന്നും ശിവശങ്കര്‍ ജാമ്യാപേക്ഷയില്‍ വ്യക്തമാക്കി.

എന്നാല്‍, ശിവശങ്കര്‍ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് കസ്റ്റംസ് കോടതിയില്‍ പറഞ്ഞു.

ശിവശങ്കറിന്റെ അറസ്റ്റ് വെള്ളിയാഴ്ച വരെ ഹൈകോടതി തടഞ്ഞിരിക്കുകയാണ്. കസ്റ്റംസ് ചോദ്യം ചെയ്യാന്‍ കൊണ്ടുപോകുന്നതിനിടെ ദേഹാസ്വാസ്ഥ്യമുണ്ടായ ശിവശങ്കര്‍ ഇപ്പോള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.