ചെങ്ങന്നൂർ: മുൻ എം.എൽ.എ ശോഭന ജോർജ്ജ് കേരളാ ഖാദി ബോർഡ് വൈസ് ചെയർപേഴ്സൺ സ്ഥാനം രാജിവെച്ചു. രാജിക്കാര്യം ചെങ്ങന്നൂരിൽ വെച്ചാണ് അറിയിച്ചത്. മൂന്നരവർഷത്തെ സേവനത്തിന് ശേഷമാണ് സ്വയം വിരമിക്കൽ നടത്തുന്നത്.
ശമ്പളം വാങ്ങാതെയാണ് ഇത്രയും കാലം പ്രവർത്തിച്ചതെന്ന് ശോഭനാ ജോർജ്ജ് അറിയിച്ചു. 1991 മുതൽ തുടർച്ചയായി ചെങ്ങന്നൂരിൽ നിന്ന് നിയമസഭയിലേക്കു കോൺഗ്രസ് ടിക്കറ്റിൽ വിജയിച്ചു. ഹാട്രിക് വിജയത്തിനുശേഷം 2006 ൽ തിരുവനന്തപുരത്തേക്ക് മാറി മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.
2016 ൽ ചെങ്ങന്നൂരിൽ വിമത സ്ഥാനാർഥിയായി തെരഞ്ഞെടുപ്പിനെ നേരിട്ടപ്പോൾ ഇടതുമുന്നണിയിലെ അഡ്വ കെ.കെ. രാമചന്ദ്രൻ നായരുടെ വിജയത്തിന് വഴിയൊരുക്കിയതിലൂടെയാണ് സി.പി.എമ്മിലേക്കുള്ള പ്രവേശനത്തിനിടയാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.