എസ്.എഫ്.ഐ.ഒ അന്വേഷണത്തിനെതിരായ കെ.എസ്.ഐ.ഡി.സി ഹരജിയിൽ കക്ഷി ചേരാൻ ഷോണ്‍ ജോർജ് അപേക്ഷ നല്‍കി

കൊച്ചി: സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ് (എസ്.എഫ്.ഐ.ഒ) അന്വേഷണത്തിനെതിരായ കെ.എസ്.ഐ.ഡി.സി ഹരജിയിൽ കക്ഷി ചേരാൻ ബി.ജെ.പി നേതാവ് ഷോണ്‍ ജോർജ്. ഇക്കാര്യം ചൂണ്ടിക്കാട്ടി ഹൈകോടതിയില്‍ ഷോണ്‍ ജോർജ് അപേക്ഷ നല്‍കി.

കെ.എസ്.ഐ.ഡി.സിക്കെതിരെ അന്വേഷണം ആരംഭിച്ചത് തന്‍റെ പരാതിയിലാണെന്നും വിഷയത്തിൽ തീരുമാനമെടുക്കുന്നതിന് മുൻപ് തന്നെ കൂടി കേൾക്കണമെന്നും അപേക്ഷയിൽ ഷോൺ ആവശ്യപ്പെട്ടു. എസ്.എഫ്.ഐ.ഒ അന്വേഷണം സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് വീണ വിജയന്‍റെ ഉടമസ്ഥതയിലുള്ള കമ്പനിയായ എക്സാലോജിക് നൽകിയ ഹരജി കർണാടക ഹൈകോടതി തള്ളിയതും അപേക്ഷയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ഷോണ്‍ ജോർജിന്‍റെ അപേക്ഷ തിങ്കളാഴ്ച കെ.എസ്.ഐ.ഡി.സിയുടെ ഹരജിയോടൊപ്പം കോടതി പരിഗണിക്കും. എസ്.എഫ്.ഐ.ഒ അന്വേഷണത്തിൽ അടിയന്തര സ്റ്റേ വേണമെന്ന കെ.എസ്.ഐ.ഡി.സിയുടെ ആവശ്യം നേരത്തെ ഹൈകോടതി തള്ളിയിരുന്നു. അന്വേഷണം രാഷ്ട്രീയ പ്രേരിതമാണെന്നാണ് കെ.എസ്.ഐ.ഡി.സി വാദിക്കുന്നത്.

മുഖ്യമന്ത്രിയുടെ മകൾ വീണ വിജയന്‍റെ കമ്പനി സി.എം.ആർ.എല്ലും തമ്മിലുള്ള സാമ്പത്തിക ഇടപാടിൽ അന്വേഷണം ആവശ്യപ്പെട്ട് സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസിന് പരാതി നൽകിയത് ഷോൺ ജോർജ് ആണ്.

സാമ്പത്തിക ഇടപാടുകൾ എസ്.എഫ്.ഐ.ഒ അന്വേഷിക്കണമെന്ന് ഇന്‍ററിം സെറ്റില്‍മെന്‍റ് ബോര്‍ഡിന്‍റെ ഉത്തരവില്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാൽ, അന്വേഷണം നടക്കാത്തതു കൊണ്ടാണ് ഷോൺ പരാതി നല്‍കിയത്.

Tags:    
News Summary - Shone George applies to join KSIDC plea against SFIO probe

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.