ന്യൂഡൽഹി: പാർട്ടിയുടെ വിലക്ക് ലംഘിച്ച് സി.പി.എം പാർട്ടി കോൺഗ്രസിൽ പങ്കെടുത്തതിന് കെ.വി. തോമസിന് എ.ഐ.സി.സി കാരണം കാണിക്കൽ നോട്ടീസയച്ചു. ഒരാഴ്ചയ്ക്കകം വിശദീകരണം നൽകണമെന്ന് എ.കെ. ആന്റണി അധ്യക്ഷനായ അച്ചടക്ക സമിതി നോട്ടീസിൽ ആവശ്യപ്പെട്ടു. താൻ കുറ്റം ചെയ്തിട്ടില്ലെന്നും നോട്ടീസിന് മറുപടി നൽകുമെന്നും കെ.വി തോമസ് മാധ്യമങ്ങളോട് പ്രതികരിച്ചു.
ഇന്ന് ഡൽഹിയിൽ ചേർന്ന എ.ഐ.സി.സി അച്ചടക്ക സമിതി യോഗത്തിനുശേഷം താരിഖ് അൻവറാണ് തീരുമാനം പ്രഖ്യാപിച്ചത്. തോമസിന്റെ മറുപടി ലഭിച്ച ശേഷം നടപടി സ്വീകരിക്കുമെന്ന് താരീഖ് അൻവർ പറഞ്ഞു.
രണ്ടര മണിക്കൂറാണ് യോഗം നീണ്ടുനിന്നത്. എ.ഐ.സി.സി ഭരണഘടനാ പ്രകാരമാണ് നടപടിയെന്നാണ് വിശദീകരണം. അച്ചടക്കലംഘനം നടത്തിയ കെ.വി തോമസിനെതിരെ നടപടിയാവശ്യപ്പെട്ട് കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരനാണ് എ.ഐ.സി.സി അധ്യക്ഷ സോണിയ ഗാന്ധിക്ക് കത്തയച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.