ഉദ്യോഗസ്ഥരുടെയും മാധ്യമങ്ങളുടെയും ഫോൺ ചോർത്തുന്നു -കെ. സുധാകരൻ

കണ്ണൂർ: ഷുഹൈബ് വധകേസുമായി ബന്ധപ്പെട്ട് അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥരുടെ ഫോൺ ചോർത്തുന്നതായി കോൺഗ്രസ് നേതാവ് കെ. സുധാകരൻ. കൂടാതെ കോൺഗ്രസ് നേതാക്കളുടെയും മാധ്യമങ്ങളുടെയും ഫോണുകൾ ചോർത്തുന്നുണ്ട്. ഇത് അന്തസ്സുള്ള പണിയല്ലെന്നും സുധാകരൻ ആരോപിച്ചു. 

ഫോൺ ചോർത്തൽ നീചമായ മനസുള്ളവരുടെ ഗൂഢാലോചനയുടെ ഭാഗമാണ്. സ്വതന്ത്രമായി ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ഉദ്യോഗസ്ഥർക്ക് വിലങ്ങിടാനുള്ള നീക്കമാണ് നടത്തുന്നതെന്നും സുധാകരൻ മാധ്യമങ്ങളോട് പറഞ്ഞു. 

അതേസമയം, കെ. സുധാകരന്‍റെ നിരാഹാര സമരം ആറാം ദിവസത്തിലേക്ക് കടന്നു. കേസ് അന്വേഷണം സി.ബി.ഐക്ക് കൈമാറണമെന്നും മുഴുവൻ പ്രതികളെയും പിടികൂടണമെന്നും ആവശ്യപ്പെട്ടാണ് നിരാഹാര സമരം നടത്തുന്നത്. 

Tags:    
News Summary - Shuhaib Murder Case: K. Sudhakaran Argued Govt tapping Investigating Officers Mobile Phone -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.