ഷുഹൈബിനെ രണ്ടു ദിവസം പിന്തുടർന്നതായി പ്രതികളുടെ മൊഴി

മട്ടന്നൂര്‍: യൂത്ത്​ കോൺഗ്രസ്​  നേതാവ്​  ഷുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പൊലീസ് കസ്​റ്റഡിയില്‍ വിട്ടുകിട്ടിയ രണ്ട് പ്രതികളുമായി അന്വേഷണ ഉദ്യോഗസ്ഥര്‍ തെളിവെടുപ്പ് നടത്തി. സംഭവവുമായി ബന്ധപ്പെട്ട് ആദ്യം അറസ്​റ്റിലായ  ആകാശ്​ തില്ല​േങ്കരി,   മുടക്കോഴി മലക്ക്​ സമീപത്തെ  റിജിന്‍രാജ് എന്നിവരെയാണ് ഇന്നലെ രാവിലെ വിവിധ സ്ഥലങ്ങളിലെത്തിച്ച് തെളിവെടുപ്പ് നടത്തിയത്. ഷുഹൈബിനെ വെട്ടിയ തെരൂരിലെ തട്ടുകട,  പ്രതികള്‍ ഗുഡാലോചന നടത്തിയ വെള്ളപറമ്പിലെ ആളൊഴിഞ്ഞ സ്​ഥലം, വാള്‍ ഉപേക്ഷിച്ച സ്ഥലം,  കൊലപാതകത്തിനു ശേഷം രക്ഷപ്പെട്ട വഴികള്‍, കാര്‍ മാറി കയറിയ സ്ഥലം എന്നിവിടങ്ങളിലാണ്​  തെളിവെടുപ്പ് നടത്തിയത്.  

അതിനിടെ,  കൊല്ലപ്പെടുന്നതിന്​ രണ്ടു ദിവസം മുമ്പ്​ ഷുഹൈബിനെ പിന്തുടർന്നതായി അക്രമികൾ പൊലീസിന്​ മൊഴി നൽകി.  അരോളിയിൽ നിന്ന്​  വാടകക്ക്​ എടുത്ത കാറിൽ 11ാം തിയതി സംഘം എടയന്നൂരിലെത്ത​ിയെങ്കിലും അക്രമം നടത്താനായില്ല. അന്ന്​ ഷുഹൈബ്​ ആറളത്ത്​ ഒരു വിവാഹത്തിൽ പ​െങ്കടുക്കാൻ പോയിരുന്നു. 12 തിയതി പകൽ മുഴുവൻ കാറിൽ പിന്തുടർന്നു. ഷുഹൈബിനൊപ്പം കൂടുതൽ ആളുകൾ ഉണ്ടായിരുന്നതിനാൽ ​അക്രമിക്കാനായില്ല. രാത്രി 11 മണിയോടെയാണ്​ വീട്ടിൽ നിന്ന്​ ഒരു കി.മീ മാത്രം അകലെയുള്ള സുഹൃത്തി​​​െൻറ തട്ടുകടയിൽ വെച്ച്​ ഷുഹൈബ് കൊല്ലപ്പെട്ടത്​.സംഭവം നടക്കു​േമ്പാൾ മൂന്നു പേർ മാത്രമാണ്​ ഷുഹൈബിനൊപ്പം ഉണ്ടായിരുന്നത്​.

അക്രമികൾ സഞ്ചരിച്ച വെള്ള വാഗണർ കാർ കഴിഞ്ഞ ദിവസം പൊലീസ്​ കസ്​റ്റഡിയിലെടുത്തിരുന്നു. ​ഫോറൻസിക്​ വിദഗ്​ധരെത്തി കാർ പരിശോധിച്ചു. പ്രതികളുടെ വിരലടയാളം ഉൾപ്പെടെയുള്ള തെളിവുകൾ കാറിൽ നിന്ന്​ ശേഖരിച്ചിട്ടുണ്ട്​. സി.ഐ എ.വി. ജോണ്‍, എസ്.ഐ കെ. രാജീവ് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്.  എടയന്നൂരിൽ നിന്ന്​ ഒരു കി.മീ അകലെ വെള്ളപ്പറമ്പ്​ എന്ന സ്​ഥലത്തുവെച്ച്​ ഒരു വാൾ ഉപേക്ഷിച്ച നിലയിൽ പൊലീസ്​ നേരത്തേ കണ്ടെത്തിയിരുന്നു.  പ്രസ്​തുത വാൾ ഷ​ുഹൈബിനെ അക്രമിച്ച സംഘത്തി​േൻറതാണെന്നാണ്​ പിടിയിലായ പ്രതികൾ  നൽകിയ മൊഴി. ഇതിനകം പിടിയിലായ ആറു പേരിൽ ​ഷുഹൈബിനെ കൊലപ്പെടുത്തിയതിൽ നേരിട്ട്​ പ​െങ്കടുത്തവർ നാലു പേരാണ്​. ഒാപറേഷനിൽ  നേരിട്ട്​ പങ്കുള്ള ഒരാളെ കൂടി കിട്ടാനുണ്ട്​. ഇയാൾ പൊലീസ്​ കസ്​റ്റഡിയിലുള്ളതായും സൂചനകളുണ്ട്​. 

Tags:    
News Summary - shuhaib murder case- Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.