സിദ്ദീഖിനെ അംഗീകൃത യുനാനി ഡോക്ടർമാർ ചികിത്സിച്ചിട്ടില്ല -കെ.യു.എം.എ

കൊച്ചി: സംവിധായകൻ സിദ്ദീഖിനെ അംഗീകൃത യുനാനി ഡോക്ടർമാർ ആരും ചികിത്സിച്ചിട്ടില്ലെന്നും മരണകാരണം ശാസ്ത്രീയമായി അറിയുന്നതിനുമുമ്പ് യുനാനി വൈദ്യശാസ്ത്രത്തെ പ്രതിക്കൂട്ടിൽ നിർത്തിയത് ഗൂഢാലോചനയുടെ ഭാഗയാണെന്ന്​ സംശയിക്കേണ്ടിയിരിക്കുന്നുവെന്നും കേരള യുനാനി മെഡിക്കൽ അസോസിയേഷൻ (കെ.യു.എം.എ).

നടൻ ജനാർദനൻ സ്വകാര്യ ചാനലിനോട്​ സംസാരിക്കവെയാണ്​ സിദ്ദീഖ്​ ചില മരുന്നുകൾ കഴിച്ചിരുന്നുവെന്ന് ആദ്യം പറഞ്ഞത്. ജനാർദനനുമായി ആശയവിനിമയം നടത്തിയപ്പോൾ അസുഖം മൂർച്ഛിക്കാൻ യുനാനി മരുന്ന് കാരണമായെന്നതരത്തിൽ താൻ പറഞ്ഞിട്ടില്ലെന്നായിരുന്നു പ്രതികരണമെന്നും സംഘടന നേതാക്കൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു.

യുനാനി ചികിത്സ വിഭാഗത്തെ അടച്ചാക്ഷേപിക്കുന്ന പരാമർശമാണ് ഐ.എം.എ സംസ്ഥാന പ്രസിഡന്‍റ്​ ഡോ. സുൽഫി നൂഹു നടത്തിയത്​. ഈ പ്രസ്താവന അദ്ദേഹം പിൻവലിക്കണം. അല്ലെങ്കിൽ നിയമനടപടി സ്വീകരിക്കും. ആയുഷ് ചികിത്സ സംവിധാനത്തെ തകർക്കുന്നതിന്‍റെ ഭാഗമാണ് അതിൽ അംഗമായ യുനാനി ചികിത്സ വിഭാഗത്തിനെതിരായ നീക്കം.

വാർത്ത സമ്മേളനത്തിൽ ജനറൽ സെക്രട്ടറി ഡോ. എ.കെ. സെയ്ദ് മുഹ്‌സിൻ, വൈസ് പ്രസിഡന്‍റ്​ ഡോ. അബ്ദുൽ നാസർ, ജോയന്‍റ്​ സെക്രട്ടറി അദീബ് നബീൽ എന്നിവർ പങ്കെടുത്തു.

Tags:    
News Summary - Siddique was not treated by recognized Yunani doctors says KUMA

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.