സിൽവർലൈൻ പദ്ധതി നടപ്പാക്കിയേ തീരൂ -മുഖ്യമന്ത്രി

തിരുവനന്തപുരം: സിൽവർലൈൻ പദ്ധതി നടപ്പാക്കിയേ തീരൂവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിയമസഭയിലാണ് പിണറായി പദ്ധതിയെ കുറിച്ച് പ്രതികരിച്ചത്. എതിർപ്പുകൾ കാരണം പദ്ധതി ഉപേക്ഷിക്കില്ല. ഒരു വികസനവും പാടില്ലെന്ന് നിലപാടിനോട് യോജിക്കാനാവില്ലെന്നും പിണറായി വിജയൻ വ്യക്തമാക്കി.

പദ്ധതി വേഗം നടപ്പാക്കണമെന്നാണ് പൊതുവികാരം. വൈകുംതോറും ചെലവ് കൂടും. പദ്ധതി നടപ്പാക്കു​മ്പോൾ പരിസ്ഥിതിനാശമുണ്ടാകില്ല. പദ്ധതി പശ്ചിമഘട്ടത്തെ തകർക്കുമെന്ന് പറയുന്നത് ശരിയല്ല. വിഭവങ്ങൾ ലഭിക്കില്ലെന്ന വാദവും ശരിയല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

പദ്ധതിമൂലം കേരളം രണ്ടായി പിളരില്ല. നെൽവയലുകൾക്കും ദേശാടനകിളികൾക്കും പദ്ധതിമൂലം ദോഷമുണ്ടാകില്ലെന്നും മുഖ്യമന്ത്രി അവകാശപ്പെട്ടു. പദ്ധതിയോട് എല്ലാവരും യോജിക്കണം. എതിപ്പുകൊണ്ട് പദ്ധതി നടപ്പാക്കാതിരിക്കാനാവില്ലെന്നും പിണറായി പറഞ്ഞു. 

Tags:    
News Summary - Silverline project must be implemented: CM

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.