തിരുവനന്തപുരം: സിൽവർലൈൻ എന്ന പേരിൽ സംസ്ഥാന സർക്കാർ നടപ്പാക്കുന്ന തിരുവനന്തപുരം-കാസർകോട് അർധ അതിവേഗപാതാ പദ്ധതി പിൻവലിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന കെ-െറയിൽ സിൽവർലൈൻ വിരുദ്ധ ജനകീയസമിതി ഗവർണർക്ക് ഭീമഹരജി സമർപ്പിച്ചു.
നിർദിഷ്ട പദ്ധതിയുടെ അലൈൻമെൻറിൽ ഉൾപ്പെട്ടിരിക്കുന്ന പ്രദേശങ്ങളിൽ നിന്നായി ഇരുപത്തി അയ്യായിരത്തോളം പേർ ഹരജിയിൽ ഒപ്പുെവച്ചിട്ടുണ്ട്.
പൊതുജനങ്ങൾ ആശങ്കപ്പെടേണ്ടതില്ലെന്നും ആവശ്യമായ ഇടപെടൽ നടത്താമെന്നും ഗവർണർ പ്രതിനിധിസംഘത്തിന് ഉറപ്പുനൽകിയതായി സംസ്ഥാന കെ-െറയിൽ-സിൽവർലൈൻ വിരുദ്ധ ജനകീയ സമിതി ജനറൽ കൺവീനർ എസ്. രാജീവൻ പറഞ്ഞു.
സംസ്ഥാന സമിതി അംഗം കുര്യൻ ടി. കുര്യൻ, കോട്ടയം ജില്ല ചെയർമാൻ ബാബു കുട്ടൻചിറ, തിരുവനന്തപുരം ജില്ല ചെയർമാൻ രാമചന്ദ്രൻ കരവാരം, രക്ഷാധികാരികളായ എം. ഷാജർഖാൻ, കെ. ശൈവപ്രസാദ് തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.