കോഴിക്കോട്: എസ്.ഐ.ഒ കേരളയും കാമ്പസ് അലൈവ് ഓൺലൈൻ മാസികയും സംഘടിപ്പിക്കുന്ന ‘െഫസ്റ്റിവൽ ഓഫ് ഐഡിയാസ് ആൻഡ് റെസിസ്റ്റൻസി’ന് ഗംഭീര തുടക്കം. പൗരത്വ ഭേദഗതി നിയമത്തിനെതിരായ സമരത്തിെൻറ മുന്നണിപ്പോരാളികളായ ഡൽഹി ജാമിഅ മില്ലിയ്യ സർവകലാശാലയിലെ ആയിശ റെന്ന, ലദീദ ഫർസാന, ഷഹീൻ അബ്ദുല്ല എന്നിവർ ചേർന്ന് പൗരത്വ ഭേദഗതി നിയമം കീറിയെറിഞ്ഞ് ഉദ്ഘാടനം നിർവഹിച്ചു.
സമരരംഗത്ത് നിൽക്കുന്ന അനുഭവമാണ് െഫസ്റ്റിവൽ ഓഫ് ഐഡിയാസ് ആൻഡ് റെസിസ്റ്റൻസിെൻറ വേദിയിലെന്ന് ആയിശ റെന്ന പറഞ്ഞു. സർക്കാറിെൻറ ഫാഷിസ്റ്റ് നടപടികൾക്കെതിരെ ഇപ്പോഴെങ്കിലും പറഞ്ഞില്ലെങ്കിൽ ഇനി എപ്പോഴാണെന്ന് ആയിശ ചോദിച്ചു. ഇടത്, ലിബറൽ, സവർണ ചട്ടക്കൂട്ടിൽനിന്ന് മാത്രമേ വിദ്യാർഥി നേതാക്കൾ ഉയർന്നുവരാൻ പാടുള്ളൂവെന്നാണ് ലിബറലുകളുടെയടക്കം അഭിപ്രായമെന്ന് ലദീദ ഫർസാന പറഞ്ഞു. അല്ലാഹു അക്ബർ എന്ന മുദ്രാവാക്യം മുഴക്കിയത് മതേതരത്വത്തിന് എതിരാണെന്ന് പറയുന്നു. ഖിലാഫത്ത് പ്രസ്ഥാനവും ദേശീയ സ്വാതന്ത്ര്യസമരകാലത്തും ഈ മുദ്രാവാക്യം വിളിച്ചിട്ടുണ്ട് -ലദീദ പറഞ്ഞു. സംഘ്പരിവാർ ഭരണത്തെ തൂത്തെറിയുന്നതുവരെ പോരാട്ടം തുടരുമെന്ന് ഷഹീൻ അബ്ദുല്ല വ്യക്തമാക്കി.
ഇൻറർനെറ്റ് ബന്ധം വിച്ഛേദിച്ചതോടെ 143 ദിവസമായി കശ്മീർ ചലനമറ്റ അവസ്ഥയിലാണെന്ന് ഫെസ്റ്റിവൽ ബുക്ക് പുറത്തിറക്കിയ കശ്മീരി മാധ്യമപ്രവർത്തകയും ഫോട്ടോഗ്രാഫറുമായ സന്ന ഇർഷാദ് മാട്ടൂ പറഞ്ഞു. പൗരത്വ ഭേദഗതി നിയമം മാത്രമല്ല, യു.എ.പി.എ അടക്കമുള്ള കരിനിയമങ്ങൾക്കെതിരായ പ്രക്ഷോഭം കൂടിയാണ് നടക്കുന്നതെന്ന് ജമാഅത്തെ ഇസ്ലാമി ദേശീയ ജനറൽ സെക്രട്ടറി ടി. ആരിഫലി പറഞ്ഞു. അലൻ, താഹ എന്നിവർക്കെതിരായ യു.എ.പി.എ കേസ് എൻ.െഎ.എ ഏറ്റെടുത്തത് ഫെഡറൽ സംവിധാനത്തിന് എതിരാണെന്നാണ് സംസ്ഥാന സർക്കാറിെൻറ വിശദീകരണം. തുടക്കംമുതൽ പൊലീസിന് വേണ്ടി വാദങ്ങൾ ചമച്ച സർക്കാർ ഇരുമ്പുലക്ക വിഴുങ്ങിയശേഷം ചുക്കുവെള്ളം കുടിക്കുകയാണെന്നും ആരിഫലി കൂട്ടിച്ചേർത്തു. ബീച്ചിലെ ആസ്പിൻ കോർട്ട് യാർഡിൽ നടന്ന ചടങ്ങിൽ എസ്.െഎ.ഒ സംസ്ഥാന പ്രസിഡൻറ് സാലിഹ് കോട്ടപ്പള്ളി അധ്യക്ഷതവഹിച്ചു.
സോളിഡാരിറ്റി യൂത്ത് മൂവ്മെൻറ് പ്രസിഡൻറ് നഹാസ് മാള, ജി.ഐ.ഒ പ്രസിഡൻറ് അഫീദ അഹമ്മദ്, ജർമനിയിലെ മാക്സ് പ്ലാങ്ക് ഇൻസ്റ്റിറ്റ്യൂട്ട് സീനിയർ റിസർച്ച് ഫെലോ പ്രഫ. ഇർഫാൻ അഹമ്മദ് എന്നിവർ പങ്കെടുത്തു. െഫസ്റ്റിവൽ ഡയറക്ടർ ഷിയാസ് പെരുമാതുറ സ്വാഗതവും കാമ്പസ് എെലെവ് എഡിറ്റർ ഫഹീം അലി നന്ദിയും പറഞ്ഞു. മൂന്നുദിവസം നീളുന്ന ഫെസ്റ്റിവലിൽ വിവിധ ചർച്ചാ സമ്മേളനങ്ങളും ചിത്ര, വിഡിയോ പ്രദർശനവും കലാസന്ധ്യകളും അരങ്ങേറും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.