തിരുവനന്തപുരം: മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനെ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്യുന്നതിലേക്കെത്തിച്ച സംഭവങ്ങളുമായി ബന്ധപ്പെട്ട ഉത്തരവാദിത്തത്തിൽനിന്ന് ഒഴിഞ്ഞുമാറാൻ മുഖ്യമന്ത്രി പിണറായി വിജയന് കഴിയില്ലെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡൻറ് ഹമീദ് വാണിയമ്പലം.
രാഷ്ട്രീയ ധാർമികതയുണ്ടെങ്കിൽ മുഖ്യമന്ത്രി രാജിവെക്കണം. ശിവശങ്കറിനെ ആദ്യഘട്ടത്തിൽ ന്യായീകരിക്കാൻ ശ്രമിക്കുകയായിരുന്നു മുഖ്യമന്ത്രി. അറസ്റ്റിലായപ്പോൾ എല്ലാ കുറ്റവും ഉദ്യോഗസ്ഥെൻറ തലയിൽ കെട്ടിവെച്ച് ഉത്തരവാദിത്തത്തിൽനിന്ന് ഒളിച്ചോടാൻ ശ്രമിക്കുന്നത് അധാർമികതയാണ്.
ലൈഫ് മിഷൻ കരാർ ലഭ്യമാക്കാൻ കോഴയായി നൽകിയതെന്ന് യൂനിടാക് എം.ഡി സന്തോഷ് ഈപ്പൻ വ്യക്തമാക്കിയ ഐ ഫോണുകളിലൊന്ന് ശിവശങ്കറാണ് ഉപയോഗിക്കുന്നതെന്ന് വ്യക്തമായി. ഇതെല്ലാം മുഖ്യമന്ത്രിയുടെ ഓഫിസിനെ സംശയമുനയിൽ നിർത്തുവെന്നും അദ്ദേഹം പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.