ദത്തെടുത്ത പെൺകുട്ടിയെ അറുപതുകാരൻ ഗർഭിണിയാക്കി; ശിശുക്ഷേമസമിതി വരുത്തിയത് ഗുരുതര വീഴ്ച

ക​ണ്ണൂ​ർ: ദ​ത്തെ​ടു​ത്ത പെ​ൺ​കു​ട്ടി​യെ വളർത്തച്ഛൻ പീ​ഡി​പ്പി​ച്ച് ഗ​ർ​ഭി​ണി​യാ​ക്കി​യ സം​ഭ​വ​ത്തി​ൽ മു​ൻ​ശി​ശു​ക്ഷേ​മ സ​മി​തി​യുടെ ഭാഗത്ത് നിന്നുണ്ടായത് ഗു​രു​ത​ര വീ​ഴ്ചയെന്ന് കണ്ടെത്തൽ. കൂത്തുപറമ്പ് സ്വദേശി സി.ജി ശശികുമാറിന് യാ​തൊ​രു പ​രി​ശോ​ധ​ന​യു​മി​ല്ലാ​തെ​യാ​ണ് എ​റ​ണാ​കു​ളം ശി​ശു​ക്ഷേ​മ​സ​മി​തി പെ​ൺ​കു​ട്ടി​യെ കൈ​മാ​റി​യ​തെ​ന്ന് ക​ണ്ടെ​ത്തി. 2017ൽ ഇയാൾ കുട്ടിയെ പീഡിപ്പിക്കുകയും ഗർഭിണിയാക്കുകയും ഗർഭം അലസിപ്പിക്കുകയും ചെയ്തതുമെല്ലാം പെൺകുട്ടിയുടെ സഹോദരി വെളിപ്പെടുത്തുമ്പോഴാണ് ശിശുക്ഷേമസമിതി അറിയുന്നത്.

കാക്കനാട്ടെ സംരക്ഷണ കേന്ദ്രത്തിൽ നിന്നും പോറ്റിവളർത്താൻ സ്വീകരിച്ച കുട്ടിയെ ബലാൽസംഗം ചെയ്ത് ഗർഭിണിയാക്കിയ ഇയാളെ ശനിയാഴ്ചയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പീഡനവിവരം മറച്ചുവെച്ചതിന് ഇയാളുടെ ഭാര്യയേയും അറസ്റ്റ് ചെയ്തിട്ടുണ്ട്. കഴിഞ്ഞ മാസം പെൺകുട്ടിയുടെ സഹോദരിയെ കൗൺസിലിങ് ചെയ്തപ്പോഴാണ് വിവരം അറിഞ്ഞത്.

പോറ്റിവളർത്താൻ 2016ലാണ് അറുപതുകാരനായ ശശികുമാർ മാതാപിതാക്കൾ മരിച്ച 14കാരിയെ സ്വീകരിച്ചത്. വിമുക്തഭടനാണെന്ന് തെറ്റിദ്ധരിപ്പിച്ചായിരുന്നു കുട്ടിയെ വളർത്താൻ ഏറ്റെടുത്തത്. മൂന്ന് വർഷം പ്രതിയുടെ വീട്ടിലാണ് കുട്ടി താമസിച്ചത്. 2017ൽ ഗർഭിണിയായ കുട്ടിയെ പ്രതി ആരുമറിയാതെ ഗർഭം അലസിപ്പിച്ചു.

വെക്കേഷന് സഹോദരി താമസിക്കുന്ന വീട്ടിലെത്തിയ തന്നേയും ഇയാൾ പീഡിപ്പിക്കാൻ ശ്രമിച്ചതായി സഹോദരി കൗൺസിലിങ്ങിനിടെ വെളിപ്പെടുത്തി. വൈദ്യ പരിശോധനയിൽ കുട്ടി പീഡനത്തിന് ഇരയായെന്ന് വ്യക്തമായിട്ടുണ്ട്. ഫോസ്റ്റർ കെയറിങ്ങിന് നൽകുന്ന കുടുംബങ്ങളെക്കുറിച്ച് വിശദമായി അന്വേഷിക്കണമെന്ന വ്യവസ്ഥ ഇവിടെ ലംഘിക്കപ്പെട്ടു. മാസം തോറും കൗൺസിലിങ് നടത്തണമെന്ന കാര്യവും ശിശുക്ഷേമസമിതി പാലിച്ചില്ല. ഇതിനാലാണ് കുട്ടി മൂന്ന് വർഷത്തോളം നിരന്തരം പീഡനത്തിന് ഇരയായതെന്നാണ് കണ്ടെത്തൽ.

ര​ണ്ടു പ്രാ​വ​ശ്യം വി​വാ​ഹി​ത​നാ​യ​തും ഈ ​ബ​ന്ധ​ത്തി​ൽ കു​ട്ടി​ക​ളു​ള്ള വി​വ​രം മ​റ​ച്ചു​വ​ച്ചു​മാ​ണ് സി.​ജി. ശ​ശി​കു​മാ​ർ കൂ​ത്തു​പ​റ​മ്പി​ൽ താ​മ​സി​ച്ച​ത്. വി​മു​ക്ത ഭ​ട​നാ​ണെ​ന്നാ​യി​രു​ന്നു ഇ​യാ​ൾ ആ​ളു​ക​ളെ തെ​റ്റി​ദ്ധ​രി​പ്പി​ച്ചി​രു​ന്ന​ത്. നേരത്തെ രണ്ടുതവണ കല്യാണം കഴിച്ചത് മറച്ചുവച്ചാണ് ഇയാൾ മൂന്നാമതും വിവാഹം കഴിച്ചത്. ആദ്യത്തെ ബന്ധത്തിൽ കുട്ടികളുള്ളതും ഇയാൾ മറച്ചുവെച്ചു. 

Tags:    
News Summary - Sixty-year-old raped adopted girl; Serious omission by the Child Welfare Committee

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.