കോഴിക്കോട്: നഗരത്തിലെ വ്യാപാരസിരാകേന്ദ്രമായ മിഠായിതെരുവില്‍ വീണ്ടും വന്‍ തീപിടിത്തം. രാധ തിയറ്ററിനു സമീപത്തെ മൂന്നുനില തുണിക്കടയായ മോഡേണ്‍ ഹാന്‍ഡ്ലൂം ആന്‍ഡ് ടെക്സ്റ്റൈല്‍സ് പൂര്‍ണമായി കത്തിനശിച്ചു. കോടികളുടെ നഷ്ടം കണക്കാക്കുന്ന തീപിടിത്തത്തില്‍ ആളപായമോ കാര്യമായ പരിക്കോ ഇല്ല. ജില്ലയിലേതിനു പുറമെ കണ്ണൂര്‍, മലപ്പുറം എന്നിവിടങ്ങളില്‍നിന്നുമത്തെിയ അഗ്നിശമനസേനയുടെ മൂന്നു മണിക്കൂര്‍ നീണ്ടരക്ഷാപ്രവര്‍ത്തനത്തിനൊടുവിലാണ് മറ്റു കടകളിലേക്ക് പടരാതെ തീ നിയന്ത്രണവിധേയമായത്. ബുധനാഴ്ച രാവിലെ 11.30ഓടെയാണ് നഗരത്തെ നടുക്കിയ തീപിടിത്തം. കെട്ടിടത്തിന്‍െറ താഴെ നിലയില്‍നിന്നുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തകാരണമെന്നാണ് നിഗമനം. തീ പടര്‍ന്നയുടന്‍ കടയിലെ തൊഴിലാളികള്‍ പുറത്തേക്കോടി. കുറച്ച് തുണിത്തരങ്ങള്‍ പുറത്തേക്ക് മാറ്റിയെങ്കിലും ആളിപ്പടരുകയായിരുന്നു. നിയന്ത്രണാതീതമെന്ന സ്ഥിതി വന്നതോടെ മിഠായിതെരുവിലെ മുഴുവന്‍ കടകളും പൊലീസ് അടപ്പിച്ചു. ഈ ഭാഗത്തേക്കുള്ള ഗതാഗതവും നിരോധിച്ചു.
നട്ടുച്ചനേരത്തെ കാറ്റും കനത്ത പുകയും രക്ഷാപ്രവര്‍ത്തനത്തിന് തടസ്സമായി. കടയിലെ മൂന്നാം നിലയില്‍ അഞ്ച് ഗ്യാസ് സിലിണ്ടറുകള്‍ കണ്ടത് ആശങ്ക വര്‍ധിപ്പിച്ചു. സിലിണ്ടര്‍ പൊട്ടിത്തെറിക്കാതിരിക്കാന്‍ മുന്‍കരുതലെടുത്ത അഗ്നിശമനസേന ഉദ്യോഗസ്ഥര്‍ അതിസാഹസികമായാണ് ഇവ താഴെയിറക്കിയത്. തീ കത്തിപ്പടരുന്ന സ്ഥിതിയായതോടെ ജില്ലയിലെ മുഴുവന്‍ ഫയര്‍ യൂനിറ്റുകളും ചീറിപ്പാഞ്ഞത്തെി. നഗരത്തില്‍ പതിറ്റാണ്ടുകളായി വ്യാപാരരംഗത്തുള്ള ഗുജറാത്തികളായ പ്രകാശ് ബുലാനി, പങ്കജ് ബുലാനി എന്നിവരുടെ ഉടമസ്ഥതയിലുള്ളതാണ് കെട്ടിടം. ചെന്നൈ സ്വദേശി ഹിമ ദളപതിയാണ് തുണിക്കടയുടെ ഉടമ. വര്‍ഷങ്ങള്‍ക്കുമുമ്പും ഈ കെട്ടിടത്തിന് തീപിടിച്ചിരുന്നു. കെട്ടിടത്തിലെ ഫര്‍ണിച്ചര്‍, ആസ്ബസ്റ്റോസ് മേഞ്ഞ മേല്‍ക്കൂര എന്നിവ കത്തിനശിച്ചു. ഇതിനു മാത്രം 80 ലക്ഷത്തിന്‍െറ നഷ്ടമാണ് കണക്കാക്കുന്നത്. തുണിയുടെ നഷ്ടംകൂടി വരുമ്പോള്‍ മൂന്നുകോടിയോളം വരുമെന്നാണ് പ്രാഥമിക കണക്ക്. അഗ്നിസുരക്ഷ മാനദണ്ഡം പാലിക്കാതെയുള്ള കച്ചവടമാണ് അടിക്കടിയുള്ള തീപിടിത്തത്തിന് കാരണമെന്നാണ് വിലയിരുത്തല്‍. സുരക്ഷാസംവിധാനങ്ങള്‍ ചര്‍ച്ചചെയ്യുന്നതിന് ഈമാസം 25ന് വ്യാപാരികളുടെ യോഗം വിളിച്ചതായി കലക്ടര്‍ യു.വി. ജോസ് അറിയിച്ചു.
കൂടുതൽ ചിത്രങ്ങൾക്ക്: കത്തിയമർന്ന മിഠായിത്തെരുവ്...
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.