കള്ളക്കടത്തിന് കൂട്ടുനിന്ന സംഭവം: കസ്റ്റംസിൽ കൂടുതൽ നടപടി

നെടുമ്പാശ്ശേരി: കള്ളക്കടത്തിന് കൂട്ടുനിന്ന സംഭവവുമായി ബന്ധപ്പെട്ട് നെടുമ്പാശ്ശേരി കസ്റ്റംസിലെ കൂടുതൽ പേർക്കെതിരെ നടപടി. രണ്ടു പേരെയാണ് അന്വേഷണ വിധേയമായി മാറ്റിനിർത്തിയത്. കസ്റ്റംസുകാരുടെ സഹായത്തോടെ വിമാനത്താവള ടെർമിനലിൽനിന്ന് പുറത്തേക്ക് സ്വർണവുമായി കടന്നപ്പോൾ പ്രിവന്‍റിവ് വിഭാഗമാണ്‌ യാത്രക്കാരനെ പിടികൂടിയത്.

യാത്രക്കാരനാണ് കൈക്കൂലി നൽകിയ വിവരം വെളിപ്പെടുത്തിയത്. ഇത്തരത്തിൽ കൈക്കൂലി വാങ്ങി വേറെയും യാത്രക്കാരെ സ്വർണവുമായി പുറത്തുകടക്കാൻ സഹായിച്ചിട്ടുണ്ടോയെന്ന സംശയവുമുണ്ട്. വിമാനത്താവളത്തിനകത്തെ ഇൻറലിജൻസ് വിഭാഗവും കള്ളക്കടത്തുകാരെ സഹായിക്കുന്നതായി ആക്ഷേപമുണ്ട്.

രണ്ട് ഉദ്യോഗസ്ഥരാണ് യാത്രക്കാരനിൽനിന്ന് പണം കൈപ്പറ്റിയത്. ഇത്തരത്തിൽ കൈപ്പറ്റുന്ന പണം വിമാനത്താവള ടെർമിനൽ ഭാഗത്തുള്ള ഒരു കടയിൽ ഏൽപിക്കും. പിന്നീട് ബാച്ചിലുള്ള ഉദ്യോഗസ്ഥരിൽ ചിലർ വീതിച്ചെടുക്കുകയാണ് പതിവ്. ചില യാത്രക്കാർ ഗൾഫിൽനിന്ന് സാധനസാമഗ്രികൾ കൊണ്ടുവന്ന് ഉദ്യോഗസ്ഥരുടെ വീട്ടിലെത്തിക്കും. കൈക്കൂലി വാങ്ങിവർ ഉൾപ്പെട്ട ബാച്ചിലെ മുഴുവൻ പേരെയും ഇവിടെ നിന്ന് മാറ്റാൻ തീരുമാനിച്ചിട്ടുണ്ട്.

Tags:    
News Summary - Smuggling incident: More action by Customs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.