എസ്.എൻ.ഡി.പി മൈക്രോ ഫിനാന്‍സ് തട്ടിപ്പ്: വെള്ളാപ്പള്ളിയുടെ ഹരജി ഇന്ന്​ ഹൈകോടതിയിൽ 

കൊച്ചി: എസ്.എൻ.ഡി.പി യോഗത്തിന്‍റെ കീഴില്‍ നടന്ന മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസില്‍ വിജിലന്‍സ് രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് വെള്ളാപ്പള്ളി സമര്‍പ്പിച്ച ഹരജി ഇന്ന് ഹൈകോടതി​യുടെ പരിഗണനക്കെത്തും. കെ.എസ്.എഫ്​.ഡി.സിയില്‍ നിന്നും മാനദണ്ഡങ്ങള്‍ മറികടന്ന് മൈക്രോ ഫിനാന്‍സിനായി ലോണ്‍ തരപ്പെടുത്തിയെന്നാണ് കേസ്. എഫ്.ഐ.ആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് വെള്ളാപ്പള്ളി ഉള്‍പ്പടെ നാലുപ്രതികളാണ് ഹൈകോടതിയെ സമീപിച്ചത്. പ്രതികള്‍ക്കെതിരെ തെളിവുണ്ടെന്നും കേസ് റദ്ദാക്കരുതെന്നും സര്‍ക്കാര്‍ ഹൈകോടതിയെ അറിയിച്ചിരുന്നു. രേഖകള്‍ ആവശ്യപ്പെട്ടിട്ടും വെള്ളാപ്പള്ളി നല്‍കുന്നില്ലെങ്കില്‍ എന്തുകൊണ്ട് പരിശോധ നടത്തി കണ്ടെടുത്തു കൂടാ എന്ന് കോടതി ചോദിക്കുകയും ചെയ്തിരുന്നു.  

തൊടുപുഴ കെ.എസ്.ആർ.ടി.സി ടെർമിനല്‍ നിര്‍മാണത്തിന്‍റെ തുക കൈമാറാത്ത നടപടി ചോദ്യം ചെയ്ത് മേരിമാതാ കണ്‍സ്ട്രക്ഷന്‍സ് കമ്പനി സമര്‍പ്പിച്ച കോടതി അലക്ഷ്യ ഹരജിയും ഇന്ന് ഹൈകോടതി മുമ്പാകെ എത്തുന്നു.

Tags:    
News Summary - SNDP Micro Finance Fraud - Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.