തൃശൂർ: വാർധക്യത്തിന്റെ ചുളിവേറ്റ മുഖങ്ങളിൽ പുഞ്ചിരി വിടർന്നു, അവശതകൾ മറന്ന് അവർ മനസ്സിൽ സന്തോഷം നിറച്ചു. മുതിർന്നവരും പുതുതലമുറക്കാരും ചേർന്ന വേറിട്ട ദിനാചരണം അവിസ്മരണീയമായി.
‘സ്നേഹക്കൂട്’ വയോജനങ്ങളോടൊപ്പം ഒരുദിനം പരിപാടിയുടെ ഭാഗമായി തൃശൂർ സെന്റ് തോമസ് കോളജിലെ സോഷ്യൽവർക്ക് ഡിപ്പാർട്ട്മെന്റ് ഒന്നാം വർഷ വിദ്യാർഥികൾ കൊളങ്ങാട്ടുകര ബഥനിഭവൻ വൃദ്ധമന്ദിരം സന്ദർശിക്കുകയായിരുന്നു. വിദ്യാർഥി പങ്കാളിത്ത പരിപാടികളിലൂടെ മുതിർന്ന പൗരന്മാരുടെ ക്ഷേമം, അനുഭവങ്ങൾ, പ്രശ്നങ്ങൾ എന്നിവ കൂടുതൽ അടുത്തറിയുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി ആസൂത്രണം ചെയ്തത്.
സൈക്യാട്രിക് സോഷ്യൽവർക്കറും അപ്പോൾക് സംഘടന കോഓഡിനേറ്ററുമായ മാർഷൽ സി. രാധാകൃഷ്ണൻ ബോധവത്കരണ സെഷൻ നയിച്ചു.
തുടർന്ന് വിദ്യാർഥികൾ വിവിധ കലാപരിപാടികളും മത്സര പരിപാടികളും സംഘടിപ്പിച്ചു. വിജയികൾക്ക് സമ്മാനവിതരണവും നടത്തി. സോഷ്യൽ വർക്ക് വിഭാഗം സ്റ്റാഫ് കോഓഡിനേറ്റർ സിസ്റ്റർ അനുമോൾ ജോസഫ്, സോഷ്യൽ വർക്ക് വിഭാഗം മേധാവി ജിജോ കുരുവിള, ബഥനി ഭവൻ സുപ്പീരിയർ സിസ്റ്റർ റേജിസ് മാത്യു, വിദ്യാർഥികളായ അന്ന ജോർജ്, അഷിക ഫർസാന, ജിൻജ നിക്സൺ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.