തിരുവനന്തപുരം: സോളാർ പീഡനക്കേസിൽ അന്വേഷണം വ്യാപിപ്പിച്ച് സി.ബി.ഐ. ഹൈബി ഈഡൻ എം.പിക്കെതിരെ തെളിവുകൾ ശേഖരിക്കാൻ തിരുവനന്തപുരത്തെ എം.എൽ.എ ഹോസ്റ്റലിൽ പരാതിക്കാരിക്കൊപ്പം തെളിവെടുപ്പ് നടത്തിയ സി.ബി.ഐ സംഘം കഴിഞ്ഞദിവസം ഡൽഹി കേരളഹൗസ് ജീവനക്കാരുടെ മൊഴിയും രേഖപ്പെടുത്തി.
പരാതിക്കാരിയുടെ മൊഴിയെടുത്ത ശേഷമാണ് എം.എൽ.എ ഹോസ്റ്റലിൽ മണിക്കൂറുകൾ നീണ്ട തെളിവെടുപ്പ് നടത്തിയത്. എം.എൽ.എ ഹോസ്റ്റലിൽ സി.ബി.ഐ പരിശോധന അപൂർവ സംഭവമാണ്. 2013ൽ എം.എൽ.എ ആയിരിക്കെ ഹൈബി ഈഡൻ പാളയത്തെ നിള േബ്ലാക്കിലെ ഹോസ്റ്റൽ മുറിയിൽ പീഡിപ്പിച്ചെന്നാണ് പരാതിക്കാരിയുടെ ആരോപണം. വനിത ഉദ്യോഗസ്ഥർ ഉൾപ്പെടെ സി.ബി.ഐയുടെ അഞ്ചംഗ സംഘമാണ് തെളിവെടുപ്പ് നടത്തിയത്.
2021 അവസാനമാണ് കേസന്വേഷണം സി.ബി.ഐ ഏറ്റെടുത്തത്. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, കെ.സി. വേണുഗോപാൽ, അടൂർ പ്രകാശ്, എ.പി. അനിൽകുമാർ, ഹൈബി ഈഡൻ, ബി.ജെ.പി നേതാവ് എ.പി. അബ്ദുല്ലക്കുട്ടി ഉൾപ്പെടെയുള്ളവർക്കെതിരെയാണ് കേസ്. 2014-'15 കാലഘട്ടത്തിൽ മന്ത്രി മന്ദിരങ്ങളിലും െഗസ്റ്റ്ഹൗസുകളിലുംവെച്ച് പീഡിപ്പിച്ചെന്നാണ് പരാതി. വരുംദിവസങ്ങളിൽ കൂടുതൽ സ്ഥലങ്ങളിൽ തെളിവെടുപ്പ് നടത്തുമെന്ന് സി.ബി.ഐ വൃത്തങ്ങൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.