കൊച്ചി: സോളാര്‍ തട്ടിപ്പ് അന്വേഷിച്ച ജസ്റ്റിസ് ജി. ശിവരാജൻ കമീഷൻ റിപ്പോർട്ടിൽനിന്ന് സരിത എസ്. നായരുടെ കത്തിെൻറ അടിസ്ഥാനത്തിലുള്ള കണ്ടെത്തലുകളും ശിപാർശകളും നിർദേശങ്ങളും ഹൈകോടതി റദ്ദാക്കി. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അടക്കമുള്ളവർക്കെതിരെ ൈലംഗികാരോപണങ്ങളടക്കം ഉന്നയിച്ചുള്ള കത്തിെൻറ അടിസ്ഥാനത്തിലുള്ള പരാമർശങ്ങളടങ്ങുന്ന ഭാഗവും തുടർ നടപടികളുമാണ് സിംഗിൾ ബെഞ്ച് റദ്ദാക്കിയത്. കത്തിെൻറ അടിസ്ഥാനത്തിലുള്ള കമീഷൻ ശിപാർശകളിൽ സർക്കാർ നടപടിയെടുക്കരുതെന്നും കോടതി നിർദേശിച്ചു. കമീഷൻ റിപ്പോർട്ടിനെതിരെ ഉമ്മൻ ചാണ്ടിയും മുൻ ആഭ്യന്തര മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണനും നൽകിയ ഹരജിയിലാണ് ഉത്തരവ്.
അതേസമയം, കമീഷൻ റിപ്പോർട്ട് റദ്ദാക്കണമെന്നതടക്കം ഇവർ ഉന്നയിച്ച ആവശ്യങ്ങൾ കോടതി തള്ളി. കത്തുമായി ബന്ധപ്പെട്ട പരാമർശങ്ങളല്ലാതെ കമീഷൻ റിപ്പോർട്ടിെൻറ മറ്റ് ഭാഗങ്ങളിലൊന്നും കോടതിയുടെ ഇടപെടലുണ്ടായില്ല. കോടതി നീക്കം ചെയ്ത ഭാഗം ഒഴിവാക്കിയശേഷം റിപ്പോര്‍ട്ടിലെ മറ്റ് ശിപാർശകളിൽ സർക്കാറിന് ഉചിതവും നിയമപരവുമായ നടപടി സ്വീകരിക്കാമെന്നും 65 പേജുള്ള വിധിന്യായത്തിൽ സിംഗിൾ ബെഞ്ച് വ്യക്തമാക്കി. സരിത എസ്. നായരുടെ കത്തുമായി ബന്ധപ്പെട്ട ഭാഗം റിപ്പോർട്ടിൽ ചേർത്തതും ഇതിന്മേലുള്ള ശിപാർശകളും തെൻറ അന്തസ്സിെനയും മൗലികാവകാശെത്തയും ബാധിക്കുന്നതാണെന്ന ഉമ്മൻ ചാണ്ടിയുടെ വാദം കോടതി അംഗീകരിക്കുകയായിരുന്നു.
വിവാദ കത്തില്‍ പറയുന്ന കാര്യങ്ങള്‍ സോളാര്‍ കമീഷെൻറ പരിഗണനാവിഷയങ്ങളില്‍ ഉള്‍പ്പെടുന്നതല്ലെന്ന് കോടതി വ്യക്തമാക്കി. സരിത 2013 ജൂലൈ 19ന് എഴുതിയതായി പറയുന്ന കത്ത് കമീഷന് ലഭിക്കുന്നത് 2016 ജൂൺ ആറിനാണ്. ഒരാള്‍ക്കെതിരെ മോശം പരാമര്‍ശങ്ങള്‍ രേഖപ്പെടുത്തുന്നുണ്ടെങ്കില്‍ കമീഷന് എന്‍ക്വയറി നിയമത്തിലെ 8 ബി വകുപ്പ് പ്രകാരമുള്ള നോട്ടീസ് നല്കി വിളിച്ചുവരുത്തി വാദം കേള്‍ക്കണം. എന്നാൽ, ഉമ്മന്‍ ചാണ്ടിക്ക് നോട്ടീസ് നല്‍കിയത് 2015 ജൂലൈ ഒമ്പതിനാണ്. പുതിയ നോട്ടീസ് അയച്ച് ഉമ്മന്‍ ചാണ്ടിയെ വിളിച്ചുവരുത്തുന്നതിന് പകരം സരിതയുടെ കത്തിെൻറ പകര്‍പ്പ് കമീഷൻ അയച്ചുനൽകിയ നടപടി നിയമപരമല്ല. പരിഗണനാവിഷയവുമായി ബന്ധമില്ലാതിരുന്നിട്ടുപോലും കത്ത് നാലുതവണ റിപ്പോർട്ടില്‍ ഉള്‍പ്പെടുത്തിയിരിക്കുകയാണെന്ന് കോടതി ചൂണ്ടിക്കാട്ടി.
അതേസമയം, രണ്ട് ഹരജിക്കാരുടെയും അന്തസ്സിനെ ഹനിക്കുന്നതല്ലെന്ന് വ്യക്തമാക്കിയാണ് കമീഷെൻറ മറ്റ് കണ്ടെത്തലുകള്‍ക്കെതിരായ ആരോപണങ്ങൾ കോടതി തള്ളിയത്. തിരുവഞ്ചൂര്‍ രാധാകൃഷ്ണെൻറ ഹരജി പൂര്‍ണമായി തള്ളി. സോളാര്‍ കേസിൽ ഇടപെട്ട് തെറ്റായ കുറ്റപത്രം സമര്‍പ്പിക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കിയെന്നാണ് തിരുവഞ്ചൂരിനെതിരെ കമീഷൻ റിപ്പോർട്ടിൽ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.