പിണറായി വിജയ​േന്‍റത് ഹീനമായ രാഷ്​ട്രീയ നീക്കം -മുല്ലപ്പള്ളി രാമചന്ദ്രൻ​

സോളാർ കേസ്​ സി.ബി.ഐക്ക്​ വിടാനുള്ള സർക്കാർ തീരുമാനം രാഷ്​ട്രീയ പ്രേരിതമെന്ന്​ കെ.പി.സി.സി പ്രസിഡന്‍റ്​ മുല്ലപ്പള്ളി രാമചന്ദ്രൻ. തീരുമാനം വൈരനിര്യാതന ബുദ്ധിയോടെ ഉള്ളതാണ്​. അഞ്ച്​ വർഷം അധികാരത്തിലിരുന്ന സർക്കാറിലെ ഉന്നത ഉദ്യോഗസ്​ഥർ അന്വേഷിച്ച്​ കഴമ്പില്ലെന്ന്​ കണ്ടെത്തിയ കേസാണിത്​. സർക്കാറിന്‍റെ കാലാവധി അവസാനിക്കാറായ ഘട്ടത്തിൽ ഇത്തരമൊരു കേസ്​ കുത്തിപ്പൊക്കുന്നത്​ പരാജയം മുന്നിൽ കണ്ടുള്ള പിണറായി വിജയന്‍റെ ഹീനമായ രാഷ്​ട്രീയ നീക്കമാണെന്നും മുല്ലപ്പള്ളി പറഞ്ഞു.


സി.ബി.ഐയോട്​ എന്നാണ്​ മുഖ്യമന്ത്രിക്ക്​ ഇത്രയും വിശ്വാസം വന്നതെന്നും അദ്ദേഹം ചോദിച്ചു. സോളാർ സംബന്ധിച്ച ആറ്​ പീഡന കേസുകളാണ്​ സി.ബി.ഐക്ക്​ വിടാൻ സർക്കാർ തീരുമാനിച്ചത്​. ഇതുസംബന്ധിച്ച വിജഞാപനം ശനിയാഴ്ച പുറത്തിറങ്ങിയിരുന്നു.​ ഇരയാക്കപ്പെട്ട യുവതി മുഖ്യമന്ത്രി പിണറായി വിജയന്​ നൽകിയ പരാതിയെതുടർന്നാണ്​ നടപടി. ഉമ്മൻചാണ്ടി, കെ.സി.വേണുഗോപാൽ, എ.പി. അനിൽകുമാർ, അബ്​ദുല്ലക്കുട്ടി, ഹൈബി ഈഡൻ തുടങ്ങിവർക്കെതിരായ കേസുകളാണ്​ സി.ബി.​െഎക്ക്​ വിടുന്നത്​.

ഡൽഹി പൊലീസ്​ എക്​സ്റ്റാബ്ലിഷ്​മെന്‍റ്​ ആക്​ട്​ അനുസരിച്ച്​ കേസുകൾ സി.ബി.ഐ ഏറ്റെടുക്കണമെന്ന്​ കാട്ടിയുള്ള ശിപാർശ​ ഉടൻ സർക്കാർ കേന്ദ്രത്തിനയക്കും. നിയമസഭാ തെരഞ്ഞെടുപ്പിന്​ ആഴ്​ച്ചകൾ ബാക്കിനിൽക്കെയാണ്​ എൽ.ഡി.എഫ്​ സർക്കാർ ഇത്തരമൊരു തീരുമാനം എടുത്തിരിക്കുന്നത്​. 2006ൽ സമാനമായ രീതിയിൽ ലാവലിൻ കേസ്​ അന്നത്തെ സർക്കാർ സി.ബി.ഐക്ക്​ വിട്ടിരുന്നു. സോളാർ കേസ്​ ഏറ്റെടുക്കണമോ എന്നുള്ളത്​ സി.ബി.ഐ സ്വന്തം വി​േവചനാധികാരംകൂടി പരിഗണിച്ചാവും തീരുമാനിക്കുക.

സോളാർ കേസിന്‍റെ വ്യാപ്​തി കേരളത്തിൽ മാത്രം ഒതുങ്ങി നിൽക്കുന്നതല്ലെന്നും അതിനാലാണ്​ സി.ബി.ഐ അന്വേഷണം ആവശ്യ​െപ്പട്ടതെന്നും അത്​ അനുവദിച്ചുതന്നതിൽ സർക്കാറിനോട്​ നന്ദിയുണ്ടെന്നും പരാതിക്കാരി പറഞ്ഞു. ജനുവരി 12നാണ്​ ഇര മുഖ്യന്ത്രിക്ക്​ കേസ്​ സി.ബി.ഐക്ക്​ വിടാൻ ആവശ്യപ്പെട്ട്​ അപേക്ഷ നൽകിയത്​.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.