സിദ്ദീഖ്​ ​കാപ്പൻ കേസിൽ സോളിസിറ്റർ ജനറൽ നിലപാട്​ തിരുത്തണമെന്ന്​ കെ.യു.ഡബ്ല്യു.ജെ

തിരുവനന്തപുരം: സിദ്ദീഖ്​ ​കാപ്പൻ കേസിൽ സുപ്രീംകോടതിയിൽ യൂനിയനെതിരെ നടത്തിയ വസ്​തുതാവിരുദ്ധമായ പരാമർശങ്ങൾ സോളിസിറ്റർ ജനറൽ തുഷാർ മേത്ത പിൻവലിക്കണമെന്നും പരമോന്നത നീതിപീഠത്തെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചതിനു പരസ്യമായി മാപ്പ്​ പറയണമെന്നും കേരള പത്രപ്രവർത്തക യൂനിയൻ ആവശ്യപ്പെട്ടു.

രാജ്യത്തുതന്നെ ഏറ്റവും സുസംഘടിതവും വ്യവസ്​ഥാപിതവുമായി പ്രവർത്തിക്കുന്ന മാധ്യമ പ്രവർത്തക സംഘടനയായ കേരള പത്രപ്രവർത്തക യൂനിയനെതിരെ കേട്ടുകേൾവിയുടെയും ഉൗഹാപോഹങ്ങളുടെയും അടിസ്​ഥാനത്തിൽ പരമോന്നത കോടതിയിൽ ഇത്തരമൊരു അഭിപ്രായ പ്രകടനം നടത്താൻ കേന്ദ്ര സർക്കാറി​െൻറ ഉന്നത നീതിന്യായ പ്രതിനിധി തയാറായത്​ സുപ്രധാന വിഷയങ്ങൾ പോലും എത്ര അനവധാനതയോടെയാണു ബന്ധ​​പ്പെട്ടവർ കൈകാര്യം ചെയ്യുന്നത്​ എന്നതി​െൻറ ഉദാഹരണമാണ്​.

സിദ്ദീഖ്​ കാപ്പന്​ മെച്ചപ്പെട്ട ചികിത്സ ഉറപ്പാക്കണം എന്നാവശ്യപ്പെട്ട്​ കേരള മുഖ്യമന്ത്രി ഉത്തർപ്രദേശ്​ സർക്കാറിന്​ അയച്ച കത്തിൽ പോലും കെ.യു.ഡബ്ല്യ.ജെയുടെ അഭ്യർഥന കൂടി പരിഗണിച്ചാണു കത്തെഴുതുന്നതെന്നു വ്യക്​തമാക്കുന്നുണ്ട്​. യൂനിയ​െൻറ ചില ശത്രുക്കൾ പറഞ്ഞുനടക്കുന്ന കഥകൾ മുമ്പ്​ കാപ്പൻ കേസിൽ ഉത്തർപ്രദേശ്​ സർക്കാറിനു വേണ്ടി സത്യവാങ്​മൂലത്തിൽ ഉൾപ്പെടുത്തി സുപ്രീംകോടതിയിൽ സമർപ്പിച്ചതു തുഷാർ മേത്തയാണ്​.

ആറു പതിറ്റാണ്ടിലേറെയായി മാധ്യമപ്രവർത്തകരുടെ ക്ഷേമത്തിനും അവകാശസംരക്ഷണത്തിനുമായി പ്രവർത്തിക്കുന്ന കേരള പത്രപ്രവർത്തക യൂനിയൻ സംസ്​ഥാന സർക്കാറി​െൻറ സഹായത്തോടെ നടപ്പാക്കുന്ന പത്രപ്രവർത്തക ആരോഗ്യപദ്ധതിയും പെൻഷൻ പദ്ധതിയും രാജ്യത്തെ തന്നെ മാതൃകാ പദ്ധതികളാണ്​. കേരള സർക്കാർ മാധ്യമ രംഗത്തു നടപ്പാക്കുന്ന ഏതു പരിപാടിയും യൂനിയ​െൻറ സഹകരണത്തോടെയാണു നടപ്പാക്കുന്നത്​. ഇന്ത്യയിൽ പത്രപ്രവർത്തകരുടെ ഉടമസ്​ഥതയിലുള്ള ആദ്യ പ്രസ്​ ക്ലബിന്​ കൊച്ചിയിൽ തുടക്കമിട്ടതും കെ.യു.ബ്ല്യു.ജെ ആണ്​.

കേരളത്തിലെ വർക്കിങ്​ ജേണലിസ്​റ്റുകളുടെ ഏക സംഘടനയായ കെ.യു.ബ്ല്യു.ജെയിൽ 3500ഒാളം അംഗങ്ങൾ ഇപ്പോൾത്തന്നെയുണ്ട്​. അംഗങ്ങളല്ലാത്ത ആയിര​ത്തിലേറെ പേർ യൂണിയനുമായി സഹകരിച്ചു പ്രവർത്തിക്കുന്നു. രാജ്യത്തെ മാധ്യമ ​പ്രവർത്തകരുടെ വേതന വ്യവസ്​ഥയ്​ക്കു നിലവിലുള്ള മജീതിയ വേജ്​ബോർഡിനായി ​കെ.യു.ഡബ്ല്യു.ജെ നേതൃത്വത്തിൽ സുപ്രീംകോടതിയിൽ നടന്ന ​െഎതിഹാസികമായ നിയമപോരാട്ടം അഭിഭാഷക സുഹൃത്തുക്കളോടോ മാധ്യമ പ്രവർത്ത​കരോടോ മേത്ത ചോദിച്ചറിയണം.

തുഷാർ മേത്തക്കെതിരെ നടപടി ആവശ്യപ്പെട്ട്​ പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര നിയമ മന്ത്രി രവിശങ്കർ ​പ്രസാദ്​, സുപ്രീംകോടതി ചീഫ്​ ജസ്​റ്റീസ്​, അറ്റോർണി ജനറൽ എന്നിവർക്കു പരാതി സമർപ്പിക്കുമെന്ന്​ യൂനിയൻ സംസ്​ഥാന പ്രസിഡൻറ്​ കെ.പി. റജി, ജനറൽ സെക്രട്ടറി ഇ.എസ്.​ സുഭാഷ്​ എന്നിവർ അറിയിച്ചു.

Tags:    
News Summary - Solicitor General should change stance in siddhique kappan case says KUWJ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.