കോഴിക്കോട്: സോളിഡാരിറ്റി യൂത്ത് മൂവ്മെൻറ് സംസ്ഥാന പ്രസിഡൻറായി നഹാസ് മാളയെയും ജനറല്‍ സെക്രട്ടറിയായി ജുമൈൽ പി.പിയെയും തിരഞ്ഞെടുത്തു. വൈസ് പ്രസിഡന്റായി സുഹൈബ് സി.ടിയെയും സംസ്ഥാന സെക്രട്ടറിമാരായി നൗഷാദ് സി.എ, ഡോ. അലിഫ് ശുക്കൂര്‍, ഫാരിസ് ഒ.കെ, തൻസീർ ലത്വീഫ്, ശബീർ കൊടുവള്ളി, ഷിയാസ് പെരുമാതുറ എന്നിവരെയും തിരഞ്ഞെടുത്തു.
മാള സ്വദേശിയായ നഹാസ് എസ്.ഐ.ഒ ദേശീയ പ്രസിഡൻറായും സംസ്ഥാന പ്രസിഡൻറായും പ്രവര്‍ത്തിച്ചു. ഇപ്പോള്‍ കാലിക്കറ്റ് സർവകലാശാലയില്‍ അറബി സാഹിത്യത്തില്‍ ഗവേഷകനാണ്. കൊടിഞ്ഞി സ്വദേശി ജുമൈൽ ശാന്തപുരം അൽജാമിഅ അൽഇസ്ലാമിയയിലാണ് പഠനം പൂർത്തീകരിച്ചത്. എസ്.ഐ.ഒ മുൻ സംസ്ഥാന പ്രസിഡൻറായിരുന്ന സുഹൈബ് എടയൂർ സ്വദേശിയാണ്.
പുതിയ കാലയളവിലേക്കുള്ള സംസ്ഥാന സമിതിയംഗങ്ങളായി എസ്. ഇര്‍ഷാദ്, ശംസീര്‍ ഇബ്റാഹിം, പി.ബി.എം ഫര്‍മീസ്, ഡോ. സാഫിര്‍ വി.എം, അഡ്വ. നിസാര്‍ കെ.എസ്, സക്കീര്‍ നേമം, സഫീര്‍ ഷാ, ഷിഹാബ് ഖാസിം, ബഷീര്‍ തൃപ്പനച്ചി, അഷ്റഫ് കെ.കെ, അനസ് എ, നിഷാദ് കുന്നക്കാവ്, മുഈസ് കൊച്ചി, ഡോ. അനസ് പി. അബൂബക്കർ എന്നിവരെയും തിരഞ്ഞെടുത്തു.
കോഴിക്കോട് ഹിറാ സെൻററില്‍ തെരഞ്ഞെടുപ്പ് യോഗത്തിന് ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ എം.ഐ. അബ്ദുല്‍ അസീസ് നേതൃത്വം നല്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.