വി​ദ്വേ​ഷം പ്ര​ച​രി​പ്പി​ച്ച രൂപത കൈപുസ്തകം: നിയമനടപടിയുമായി സോളിഡാരിറ്റി

കോ​ഴി​ക്കോ​ട്: മു​സ്‌​ലിം വി​ദ്വേ​ഷം പ്ര​ച​രി​പ്പി​ച്ച താ​മ​ര​ശ്ശേ​രി രൂ​പ​ത​യു​ടെ വി​വാ​ദ കൈ​പു​സ്ത​ക​ത്തി​നെ​തി​രെ സോ​ളി​ഡാ​രി​റ്റി, താ​മ​ര​ശ്ശേ​രി ഒ​ന്നാം ജു​ഡീ​ഷ്യ​ൽ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി ഒ​ന്നി​ൽ സ്വ​കാ​ര്യ അ​ന്യാ​യം ഫ​യ​ൽ ചെ​യ്തു. ഇ​ട​വ​ക​ക​ളി​ല്‍ വി​ത​ര​ണം ചെ​യ്യാ​നാ​യി താ​മ​ര​ശ്ശേ​രി രൂ​പ​ത വി​ശ്വാ​സ പ​രി​ശീ​ല​ന കേ​ന്ദ്രം ത​യാ​റാ​ക്കി​യ 'സ​ത്യ​ങ്ങ​ളും വ​സ്തു​ത​ക​ളും 33 ചോ​ദ്യോ​ത്ത​ര​ങ്ങ​ളി​ലൂ​ടെ' എ​ന്ന കൈ​പു​സ്ത​ക​മാ​ണ് കേ​സി​നാ​ധാ​രം.

താ​മ​ര​ശ്ശേ​രി പൊ​ലീ​സി​ലും വ​ട​ക​ര റൂ​റ​ൽ എ​സ്.​പി​ക്കും പ​രാ​തി ന​ൽ​കി​യി​ട്ടും കേ​സെ​ടു​ക്കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് അ​ന്യാ​യം ഫ​യ​ൽ ചെ​യ്ത​ത്. മ​ത​വ്യാ​പ​നം ല​ക്ഷ്യ​മാ​ക്കി തീ​വ്ര​വാ​ദി​ക​ള്‍ ഉ​പ​യോ​ഗി​ക്കു​ന്ന പ്ര​ധാ​ന മാ​ർ​ഗ​മാ​ണ് ല​വ് ജി​ഹാ​ദെ​ന്ന പ്ര​ണ​യ​ക്കു​രു​ക്കെ​ന്ന് പേ​രി​ട്ട കൈ​പു​സ്ത​ക​ത്തി​ലെ നാ​ലാം​ഭാ​ഗ​ത്തി​ല്‍ പ​രാ​മ​ർ​ശ​മു​ണ്ടാ​യി. പെ​ണ്‍കു​ട്ടി​ക​ളെ വ​ശീ​ക​രി​ക്കാ​നാ​യി മു​സ്‍ലിം പു​രോ​ഹി​ത​ന്മാ​ർ ആ​ഭി​ചാ​രം ന​ട​ത്തു​ന്ന​താ​യും പു​സ്ത​കം ആ​രോ​പി​ക്കു​ന്നു. സോ​ളി​ഡാ​രി​റ്റി ജി​ല്ല ക​മ്മി​റ്റി​ക്കു​വേ​ണ്ടി അ​ഡ്വ. ഫൈ​സ​ൽ പി. ​മു​ക്കം, അ​ഡ്വ. അ​ബ്ദു​ൽ വാ​ഹി​ദ് എ​ന്നി​വ​ർ ഹാ​ജ​രാ​യി.

Tags:    
News Summary - Solidarity prefer legal action against hate campaign

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.