മാള (തൃശൂർ): വഴക്കിനെ തുടർന്ന് മകൻ അമ്മയെ കിണറ്റിൽ എറിഞ്ഞ് കൊലപ്പെടുത്തി. മാള കൊെമ്പാടിഞ്ഞാമാക്കൽ പറമ്പി റോഡ് കണക്കൻകുഴി പരേതനായ സുബ്രെൻറ ഭാര്യ അമ്മിണിയാണ് (70) മരിച്ചത്. അമ്മിണിയുടെ മകൻ രമേശനെ (40) ആളൂർ പൊലീസ് കസ്റ്റഡിയിലെടുത്തു.
മാനസിക അസ്വാസ്ഥ്യമുള്ള മകൻ ഞായറാഴ്ച വൈകീട്ട് അമ്മയെ കിണറ്റിൽ എറിയുകയായിരുന്നു. അമ്മിണിയും മകനും വഴക്കിടാറുണ്ടായിരുന്നു. ഇതാകാം പെട്ടെന്നുള്ള പ്രകോപനമെന്നാണ് നിഗമനം. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് ചാലക്കുടിയിൽനിന്ന് അഗ്നിശമനസേന എത്തുേമ്പാൾ മൃതദേഹം കിണറ്റിൽ പൊങ്ങിക്കിടക്കുന്ന നിലയിലായിരുന്നു.
പ്രതിയെ പൊലീസ് ചോദ്യം ചെയ്തുവരുന്നു. മൃതദേഹം ചാലക്കുടി താലൂക്ക് ആശുപത്രി മോർച്ചറിയിൽ. തിങ്കളാഴ്ച പോസ്റ്റുമോർട്ടം നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.