തിരുവനന്തപുരം: പാർലമെൻററി കാര്യവകുപ്പ് ചുമതലയുള്ള മന്ത്രി എ.കെ. ബാലനെ സഭയിൽ ‘ഇരുത്തി’ സ്പീക്കർ. ഗവർണർ ആരിഫ ് മുഹമ്മദ് ഖാനെ തിരിച്ചുവിളിക്കണമെന്ന പ്രമേയം വീണ്ടും നിയമസഭയുടെ കാര്യോപദേശക സമിതിക്ക് അയക്കണമെന്ന പ്ര തിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഉപക്ഷേപത്തിൽ ചർച്ച നടക്കുന്നതിനിടെയാണ് മന്ത്രി ബാലെൻറ വാദം തള്ളി സ് പീക്കർ ഇരിക്കാൻ നിർദേശിച്ചത്.
ചട്ടം ഉദ്ധരിച്ച് ഭരണപക്ഷത്തുനിന്നുള്ളവരെക്കൂടി ചർച്ചക്ക് ക്ഷണിക്കണമെന്നായിരുന്നു ബാലെൻറ ആവശ്യം. എന്നാൽ, മന്ത്രി പറയുന്നത് ശരിയല്ലെന്നും നേരത്തേ പേര് നൽകിയവർക്ക് മാത്രമേ ചർച്ചയിൽ പെങ്കടുക്കാനാകൂവെന്നും പ്രതിപക്ഷത്ത് നിന്നുള്ളവർ മാത്രമാണ് പേര് നൽകിയതെന്നും സ്പീക്കർ അറിയിച്ചു. സ്പീക്കറുടെ നടപടി പ്രതിപക്ഷത്ത് ആഹ്ലാദം പരത്തി.
നേരത്തേ കാര്യോപദേശക സമിതിയിൽ ചർച്ച ചെയ്ത കാര്യങ്ങൾ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രാഷ്ട്രീയ പ്രേരിതമായി മാധ്യമങ്ങൾക്ക് മുന്നിൽ അവതരിപ്പിച്ചെന്ന ബാലെൻറ പരാമർശവും തിരിച്ചടിയായി. തന്നെ വന്നുകണ്ട മാധ്യമങ്ങളോട് കാര്യോപദേശക സമിതിയിൽ ചർച്ചചെയ്ത കാര്യങ്ങൾ പുറത്തുപറയാനാവില്ലെന്ന് വ്യക്തമാക്കുക മാത്രമാണ് ചെയ്തതെന്ന് രമേശ് ചെന്നിത്തല തിരിച്ചടിച്ചു. എന്നാൽ, കാര്യോപദേശക സമിതിയിലെ തീരുമാനങ്ങൾ മന്ത്രി ബാലനാണ് എ.കെ.ജി സെൻററിന് മുന്നിൽ മാധ്യമങ്ങളോട് വിശദീകരിച്ചതെന്നും ചെന്നിത്തല പറഞ്ഞു.
മന്ത്രി പറഞ്ഞതുകൊണ്ട് മറ്റ് മാർഗമില്ലാത്തതിനാലാണ് കാര്യങ്ങൾ മാധ്യമങ്ങൾക്ക് മുന്നിൽ വിശദീകരിക്കേണ്ടിവന്നത്. ഇക്കാര്യത്തിൽ സ്പീക്കറുടെ റൂളിങ് േവണമെന്നും ചെന്നിത്തല പറഞ്ഞു. കാര്യോപദേശക സമിതി റിപ്പോർട്ട് സഭ സ്വീകരിച്ചാലേ തീരുമാനമാകൂവെന്നും അതിന് മുമ്പ് പുറത്തുപറയുന്നത് ശരിയല്ലെന്നും സ്പീക്കർ പറഞ്ഞു. വിഷയത്തിെൻറ നാനാവശങ്ങളും വിഡിയോ ക്ലിപ്പിങ്ങും പരിശോധിച്ച് ചൊവ്വാഴ്ച റൂളിങ് നൽകുമെന്ന് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.