തിരുവനന്തപുരം: സഭയിലില്ലാത്ത ആളുകളെക്കുറിച്ച് ആരോപണമുന്നയിക്കരുതെന്ന് നിയമസഭ സ്പീക്കർ എം.ബി. രാജേഷിെൻറ റൂളിങ്. ലൈഫ്മിഷൻ ഇടപാടുമായി ബന്ധപ്പെട്ട കാര്യങ്ങൾ പരാമർശിക്കുേമ്പാൾ ഒരു ഭരണപക്ഷ നേതാവിെൻറ ഭാര്യയെക്കുറിച്ച് പ്രതിപക്ഷാംഗം സണ്ണിേജാസഫ് നടത്തിയ പരാമർശമാണ് ഇത്തരത്തിലുള്ള നിലപാടിലേക്ക് സ്പീക്കറെ നയിച്ചത്. ഭരണപക്ഷാംഗങ്ങളുടെ ബഹളത്തിനിടെ സ്പീക്കർ വിഷയത്തിലിടപെടുകയായിരുന്നു. മുഖ്യമന്ത്രിയുടെ മരുമകനെ മന്ത്രിയാക്കിയതിനോട് താൻ യോജിക്കുന്നെന്നും മക്കൾ നന്നാകണമെന്ന് ആരാണ് ആഗ്രഹിക്കാത്തതെന്ന കെ. ബാബുവിെൻറ പരാമർശവും ബഹളത്തിന് കാരണമായി.
മന്ത്രി കെ. രാധാകൃഷ്ണന് അർഹമായ പ്രാധാന്യം നൽകിയില്ലെന്നും വെടിവഴിപാട് വകുപ്പ് മന്ത്രിയാക്കിയെന്ന ബാബുവിെൻറ പരാമർശത്തിൽ മന്ത്രി തന്നെ ഇടപെട്ടു. തനിക്ക് പ്രാധാന്യമില്ലാത്ത വകുപ്പ് നൽകിയെന്ന നിലയിലുള്ള പ്രചാരണങ്ങളുണ്ട്. പട്ടികജാതി-വർഗ വിഭാഗങ്ങളെ മുൻനിരയിലേക്ക് കൊണ്ടുവരികയെന്നത് വലിയ ഉത്തരവാദിത്തമാണ്. അതിനാൽ ഇനിയെങ്കിലും തെൻറ വകുപ്പിനെ െചറുതായി കാണരുതെന്നും രാധാകൃഷ്ണൻ പറഞ്ഞു.
നന്ദിപ്രമേയ ചർച്ചയിൽ ഇ.ടി. ടൈസൺമാസ്റ്റർ, എൻ.എ. നെല്ലിക്കുന്ന്, ജോബ് മൈക്കിൾ, മാണി സി. കാപ്പൻ, രാമചന്ദ്രൻ കടന്നപ്പള്ളി, െഎ.ബി. സതീഷ്, കെ.പി. മോഹനൻ, കെ.വി. സുമേഷ്, സി.കെ. ആശ, ഒ.ആർ. കേളു, കെ.എൻ. ഉണ്ണിക്കൃഷ്ണൻ, സജീവ് ജോസഫ്, എൻ.കെ. അക്ബർ, പി. നന്ദകുമാർ, കെ.പി. കുഞ്ഞമ്മദ്കുട്ടി മാസ്റ്റർ, എം.എം. മണി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.