തിരുവനന്തപുരം: നിയമസഭ നടപടികളുടെ തത്സമയ സംപ്രേഷണം സഭ ടി.വി വഴി നടത്തുമ്പോൾ പ്രതിപക്ഷ പ്രതിഷേധത്തിന്റെ ദൃശ്യങ്ങൾകൂടി ഉള്‍പ്പെടുത്തുന്ന പാര്‍ലമെന്റിലെ മാതൃക സ്വീകരിക്കണമെന്ന നിർദേശം വിശദമായി പരിശോധിച്ച് ഉടൻ മാര്‍ഗനിർദേശങ്ങള്‍ പുതുക്കുമെന്ന് സ്പീക്കറുടെ റൂളിങ്.
സഭ ടി.വി വഴിയുള്ള തത്സമയ സംപ്രേഷണത്തിലെ അപാകത സംബന്ധിച്ച് പ്രതിപക്ഷനേതാവ് ഉള്‍പ്പെടെയുള്ളവര്‍ നല്‍കിയ പരാതി പരിശോധിച്ചാണ് നടപടി.
വിലക്ക് ലംഘിച്ച് സഭാതലത്തിലും പരിസരത്തുംനിന്നുള്ള ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി പുറത്തുകൊടുക്കുന്ന സാഹചര്യത്തില്‍ അതുസംബന്ധിച്ച മാർഗനിർദേശങ്ങൾ കക്ഷിനേതാക്കളുമായി കൂടിയാലോചിച്ച് ഉടന്‍ പുറപ്പെടുവിക്കുമെന്നും സ്പീക്കർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.