തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ ഉൾപ്പെട്ട പ്രതി സന്ദീപിെൻറ സംരംഭമായ നെടുമങ്ങാെട്ട സ്ഥാപനത്തിെൻറ ഉദ്ഘാടനത്തിന് സ്പീക്കർ പോകേണ്ടിയിരുന്നില്ലെന്ന് സ്ഥലം എം.എൽ.എയും സി.പി.െഎ നേതാവുമായ സി. ദിവാകരൻ. തന്നെ വിളിച്ചിരുെന്നങ്കിൽ പെങ്കടുക്കേണ്ട എന്ന് പറയുമായിരുെന്നന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
സാധാരണ സ്പീക്കർ ഒരു പരിപാടിക്ക് പോകുേമ്പാൾ സ്ഥലം എം.എൽ.എയെ വിവരം അറിയിക്കാറുണ്ട്. ചെറിയ കടകളും മറ്റും ഉദ്ഘാടനം െചയ്യാൻ പഞ്ചായത്ത് പ്രസിഡൻറിെൻറയോ മുനിസിപ്പൽ ചെയർമാെൻറയോ ആവശ്യമേയുള്ളൂ. തെൻറ സാന്നിധ്യം ആവശ്യമാണെന്ന് തോന്നുന്ന പരിപാടികൾക്കേ പോകാറുള്ളൂ. പെട്ടിക്കട പോലുള്ള സ്ഥാപനങ്ങളുടെ ഉദ്ഘാടനത്തിന് തെൻറ അധ്യക്ഷസ്ഥാനം ആവശ്യമില്ല.
സഭാ സമ്മേളനം ഒഴിവാക്കി പോകേണ്ട ചടങ്ങായി തോന്നിയില്ല. നിയമസഭ നടക്കുന്ന സമയത്ത് സാധ്യമാകുന്ന മുഴുവൻ സമയവും സഭാ നടപടികളിൽ ശ്രദ്ധിക്കും. സ്പീക്കർ വിവാദത്തിൽപെട്ടതിൽ വിഷമമുണ്ട്. ഇതിന് ശേഷം സ്പീക്കറെ വിളിച്ച് സംസാരിച്ചിരുന്നു. സ്പീക്കറുടെ വിശദീകരണത്തിെൻറ സാഹചര്യത്തിൽ ഇനി വിവാദത്തിന് അർഥമില്ലെന്നും അദ്ദേഹം പറഞ്ഞു.
സഭാസമ്മേളനത്തിനിടെയല്ല പരിപാടിക്ക് പോയതെന്ന് സ്പീക്കറുടെ ഒാഫിസ്
നിയമസഭാ സമ്മേളനത്തിനിടെയല്ല സന്ദീപിെൻറ കട ഉദ്ഘാടനത്തിന് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ പോയതെന്ന് സ്പീക്കറുടെ ഒാഫിസ് അറിയിച്ചു. നിയമസഭാ നടപടികൾ പൂർത്തിയായി പിരിഞ്ഞ ശേഷമാണ് പോയത്. സഭ തീരുന്നതുവരെ സ്പീക്കർ സഭയിലുണ്ടായിരുന്നു. ഇത് വ്യക്തമാക്കുന്ന സഭാരേഖകളും സ്പീക്കറുെട ഒാഫിസ് പുറത്തുവിട്ടു. ഡിസംബർ 31ന് പ്രത്യേക സമ്മേളനം കഴിഞ്ഞാണ് പോയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.