കാര്‍ഷിക നിയമങ്ങൾക്കെതിരെ പ്രത്യേക നിയമസഭ സമ്മേളനം വിളിക്കും

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാറിന്‍റെ കാര്‍ഷിക നിയമഭേദഗതി വോട്ടിനിട്ട് തള്ളാനായി പ്രത്യേക നിയമസഭ സമ്മേളനം വിളിക്കാന്‍ സര്‍ക്കാര്‍ തീരുമാനം. നാളെ പ്രത്യേക മന്ത്രിസഭാ യോഗം ചേര്‍ന്ന് ഗവര്‍ണര്‍ക്ക് ശിപാര്‍ശ നല്‍കും. വിഷയത്തില്‍ സര്‍ക്കാര്‍ പ്രതിപക്ഷത്തിന്‍റെയും അഭിപ്രായം തേടും.

പ്രത്യേക നിയമസഭാ സമ്മേളനം ബുധനാഴ്ച ചേരാനാണ് സാധ്യത. ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുളള സമ്മേളനത്തില്‍ കക്ഷിനേതാക്കള്‍ മാത്രമാകും സംസാരിക്കുക.

മറ്റു ചില സംസ്ഥാനങ്ങള്‍ നേരത്തെ തന്നെ കര്‍ഷക നിയമത്തിനെതിരെ പ്രമേയം പാസാക്കിയിരുന്നു. കേരളത്തില്‍ നിയമം നടപ്പാക്കില്ലെന്ന് സര്‍ക്കാര്‍ നേരത്തെ നിലപാട് എടുത്തിരുന്നു.

Tags:    
News Summary - special assembly session against agriculture law

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.