തിരുവനന്തപുരം: തിരുവനന്തപുരത്തുനിന്ന് ഗുവാഹതിയിലേക്കും തിരിച്ചും സ്പെഷൽ ട്രെയിൻ അനുവദിച്ചു.
തിരുവനന്തപുരത്തുനിന്ന് ജൂൺ 19, 26, ജൂലൈ മൂന്ന്, 10 തീയതികളിൽ (ശനിയാഴ്ചകളിൽ)വൈകീട്ട് ആറിന് പുറപ്പെടുന്ന തിരുവനന്തപുരം-ഗുവാഹതി സൂപ്പർ ഫാസ്റ്റ് സ്പെഷൽ (06185) തൊട്ടടുത്ത ചൊവ്വാഴ്ച രാവിലെ ഒമ്പതിന് ഗുവാഹതിയിലെത്തും. പൂർണമായും റിസർവ് കോച്ചുകളടങ്ങിയ ഇൗ സർവിസിലേക്ക് ബുക്കിങ് തുടങ്ങി.
ഗുവാഹതിയിൽനിന്ന് ജൂൺ 23, 30, ജൂൈല ഏഴ്, 14 തീയതികളിൽ (ബുധനാഴ്ചകളിൽ) രാവിലെ 6.45ന് പുറപ്പെടുന്ന ഗുവാഹതി-തിരുവനന്തപുരം സൂപ്പർ ഫാസ്റ്റ് സ്പെഷൽ (06186) തൊട്ടടുത്ത വെള്ളിയാഴ്ച രാത്രി 11.10ന് തിരുവനന്തപുരത്തെത്തും. കൊല്ലം, ചെങ്ങന്നൂർ, കോട്ടയം, എറണാകുളം ടൗൺ, തൃശൂർ, പാലക്കാട് എന്നിവിടങ്ങളിലാണ് കേരളത്തിലെ സ്റ്റോപ്പുകൾ.
തിരുവനന്തപുരം: ട്രാക്കിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ എറണാകുളം-കണ്ണൂർ ഇൻറർസിറ്റി സ്പെഷൽ (06305) ജൂൺ 16, 20, 24, 25, 26, 27, 28, 29,30 തീയതികളിൽ എറണാകുളത്തുനിന്ന് ഷൊർണൂർ വരെ യാത്രമേ സർവിസ് നടത്തൂവെന്ന് റെയിൽവേ അറിയിച്ചു. ഷൊർണൂരിൽനിന്ന് കണ്ണൂർ വരെയുള്ള യാത്രയാണ് റദ്ദാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.