കായംകുളം: സി.പി.എം സംസ്ഥാന കമ്മിറ്റി അംഗമായ മന്ത്രി ജി. സുധാകരനെ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്നതിനെ ചെറുക്കുമെന്ന പരസ്യപ്രഖ്യാപനവുമായി നേതാക്കൾ രംഗത്ത് വന്നതോടെ ആലപ്പുഴ ജില്ലയിലെ സി.പി.എമ്മിനുള്ളിലെ വിഭാഗീയത മറനീക്കുന്നു. സെക്രേട്ടറിയറ്റ് അംഗം കെ. രാഘവെൻറ ഫേസ്ബുക്ക് പോസ്റ്റാണ് അകത്തളങ്ങളിലെ അണിയറക്കഥകൾ പുറത്ത് ചർച്ചയാകുന്നത്.
'രക്തസാക്ഷി ജി. ഭുവനേശ്വരെൻറ കുടുംബം അപമാനിക്കപ്പെടേണ്ടവരാണോ എന്ന് തുടങ്ങുന്ന പോസ്റ്റിലെ 'ആരാണ് മറഞ്ഞിരുന്ന് മന്ദഹസിക്കുന്നത്' എന്ന ചോദ്യം പാർട്ടിയിലെ 'സുധാകരവിരുദ്ധ പക്ഷത്തെ ലക്ഷ്യമാക്കിയതാണെന്നാണ് സംസാരം. രാഷ്ട്രീയ വിശുദ്ധിയുടെ വിളക്കുമാടത്തെ അപമാനവീകരണത്തിെൻറ കല്ലെറിഞ്ഞ് ശിഥിലമാക്കാരുതെന്ന മുന്നറിയിപ്പും പോസ്റ്റിലുണ്ട്. 'നന്മയുടെ രാഷ്ട്രീയം നശിച്ചുകാണാൻ ആഗ്രഹിക്കുന്ന നിക്ഷിപ്ത താൽപര്യക്കാരുടെ ഗൂഢാലോചനയാണ്' സുധാകരനെതിരെ നടക്കുന്നതെന്ന പ്രതികരണം ജില്ല കമ്മിറ്റി അംഗം കോശി അലക്സും നടത്തിയിട്ടുണ്ട്. പാർട്ടിയെ ദുർബലപ്പെടുത്താൻ നടത്തുന്നവരുടെ സ്ഥാനം ചവറ്റുകുട്ടയിലായിരിക്കുമെന്ന അഭിപ്രായവും പങ്കുവെക്കുന്നു.
പാർട്ടിക്കുള്ളിൽ നടക്കുന്ന അനഭിലഷണീയ നടപടികൾക്കെതിരെ സുധാകരൻ പരസ്യ പ്രതികരണവുമായി രംഗത്ത് വന്നതോടെയാണ് ജില്ലയിലെ വിഭാഗീയതയും ചർച്ചയായത്. പാർട്ടിക്കുള്ളിൽ തനിക്കെതിരെ രംഗത്തുവന്നവരെ 'പൊളിറ്റിക്കൽ ക്രിമിനലുകളെന്ന' വിശേഷണത്തോടെയാണ് സുധാകരൻ നേരിട്ടത്. ഇതിനെതിരായി എ.എം. ആരിഫ് എം.പിയുടെ പ്രതികരണം ചർച്ച കൂടുതൽ സജീവമാക്കി. മത്സരരംഗത്തുനിന്ന് ഒഴിവാക്കിയതിന് പിന്നാലെ പാർട്ടിക്കുള്ളിലും ഒതുക്കാനുള്ള ശ്രമം നടക്കുന്നതായി തിരിച്ചറിഞ്ഞാണ് പരസ്യപ്രതികരണത്തിന് സുധാകരൻ മുതിർന്നതത്രെ. തെരഞ്ഞെടുപ്പ് പ്രവർത്തനത്തിൽ വീഴ്ച വരുത്തിയെന്ന ആക്ഷേപത്തിന് പെങ്കടുത്ത പൊതുയോഗങ്ങളുടെ എണ്ണമടക്കം അക്കമിട്ട് നിരത്തിയാണ് മറുപടി നൽകിയത്.
ഒളിഞ്ഞും തെളിഞ്ഞും ചിലർ രംഗത്തുവന്നതോടെയാണ് സുധാകര അനുയായികൾ പ്രതിരോധം തീർത്ത് തുടങ്ങിയത്. ജില്ല സെക്രേട്ടറിയറ്റ് അംഗം തുടങ്ങിവെച്ച ചർച്ചയിൽ പാർട്ടിയിലെ അഴിമതിയും മോശപ്പെട്ട പ്രവണതകളും ചോദ്യം ചെയ്യപ്പെടുന്നത് നേതൃത്വത്തെയും വെട്ടിലാക്കിയിട്ടുണ്ട്. പാർട്ടി പ്രവർത്തകരും അനുഭാവികളുമാണ് കിട്ടിയ അവസരത്തിൽ നേതൃത്വത്തിെൻറ വീഴ്ചകൾക്കെതിരെ കടുത്ത സ്വരത്തിൽ പ്രതികരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.