തൃശൂർ: കല്യാൺ ജ്വല്ലേഴ്സിനെതിരെ കളവ് പ്രചരിപ്പിച്ചെന്ന പരാതിയിൽ പരസ്യക്കമ്പനി നടത്തിപ്പുകാരനും സിനിമ സംവിധായകനുമായ ശ്രീകുമാർ മേനോനും തെഹൽക മുൻ മാനേജിങ് എഡിറ്റർ മാത്യു സാമുവലിനുമെതിരെ പൊലീസ് കേസെടുത്തു.
കല്യാൺ ജ്വല്ലേഴ്സ് സ്റ്റേറ്റ് ബാങ്കിൽ നിന്നും 10,000 കോടി വായ്പ എടുത്തിട്ടുണ്ടെന്നും കേരളത്തിൽ നിന്ന് ഒരു നീരവ് മോദിയെയും രാഹുൽ ചോസ്തിയെയും പ്രതീക്ഷിക്കാമെന്നും യൂ ട്യൂബ് ചാനലിലൂടെയും സാമൂഹികമാധ്യമങ്ങളിലൂടെയും പ്രചരിപ്പിച്ചുവെന്ന് കാണിച്ച് കല്യാൺ കോർപറേറ്റ് ജനറൽ മാനേജർ ഷൈജു നൽകിയ പരാതിയിൽ തൃശൂർ വെസ്റ്റ് പൊലീസ് ആണ് കേസ് എടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.