ശ്രീനിവാസൻ വധം: പോപുലർ ഫ്രണ്ട് മുൻ സംസ്ഥാന സെക്രട്ടറി സി.എ. റൗഫിനെ കസ്റ്റഡിയിൽ വാങ്ങി

പാലക്കാട്: ആർ.എസ്.എസ് മുൻ ശാരീരിക് ശിക്ഷൺ പ്രമുഖ് എ. ശ്രീനിവാസനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പോപുലർ ഫ്രണ്ട് മുൻ സംസ്ഥാന സെക്രട്ടറി സി.എ. അബ്ദുൽ റൗഫിന്റെ (34) അറസ്റ്റ് രേഖപ്പെടുത്തി.

നിലവിൽ എൻ.ഐ.ഐ കേസിൽ തൃശൂർ വിയ്യൂർ അതിസുരക്ഷ ജയിലിൽ കഴിയുന്ന റൗഫിന്റെ അറസ്റ്റ് ഇവിടെയെത്തിയാണ് അന്വേഷണ സംഘം രേഖപ്പെടുത്തിയത്. അറസ്റ്റിനുശേഷം ഇയാളെ 10 ദിവസത്തേക്ക് കസ്റ്റഡിയിൽ വാങ്ങി.

ശ്രീനിവാസൻ കേസിൽ ഗൂഢാലോചനക്ക് പുറമെ പ്രതികൾക്ക് ഒളിവിൽ കഴിയാൻ റൗഫ് സഹായം ചെയ്തതായാണ് പൊലീസ് കണ്ടെത്തൽ. പോപുലര്‍ ഫ്രണ്ട് നേതാവ് സുബൈറിന്റെ കൊലപാതകത്തിന് പ്രതികാരമാണ് ശ്രീനിവാസന്‍ വധമെന്നാണ് പൊലീസ് കണ്ടെത്തല്‍

28നാണ് റൗഫിനെ പട്ടാമ്പി കരിമ്പുള്ളിയിലെ വീട് വളഞ്ഞ് കൊച്ചിയിൽനിന്നുള്ള എൻ.ഐ.എ സംഘം പിടികൂടിയത്. നിരോധനത്തിന് പിന്നാലെ പല നേതാക്കളേയും ഒളിവിൽ കഴിയാൻ സഹായിച്ചതും റൗഫ് ആണെന്നാണ് എൻ.ഐ.എയുടെ  കണ്ടെത്തൽ.

Tags:    
News Summary - Srinivasan murder: Popular Front of india former state secretary C.A. Rauf in custody

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.