തിരുവനന്തപുരം: ഇൗ വർഷം എസ്.എസ്.എൽ.സി പരീക്ഷ ജയിച്ച കുട്ടികളുടെ സർട്ടിഫിക്കറ്റുകൾ ഡിജിലോക്കറിൽ ലഭ്യമാക്കി. ഇത് ആധികാരിക രേഖയായി ഉപയോഗിക്കാം. https://digilocker.gov.in ൽ മൊബൈൽ നമ്പറും ആധാർ നമ്പറും ഉപയോഗിച്ച് ഡിജിലോക്കർ അക്കൗണ്ട് തുറക്കാം.
ആദ്യമായി രജിസ്റ്റർ ചെയ്യാൻ 'sign up' ലിങ്ക് ക്ലിക്ക് ചെയ്ത് പേരും ജനന തീയതിയും (ആധാറിൽ നൽകിയത്) ജൻഡർ, മൊബൈൽ നമ്പർ, ആറക്ക പിൻനമ്പർ, ഇ-മെയിൽ െഎ.ഡി, ആധാർ നമ്പർ എന്നിവ നൽകി സബ്മിറ്റ് ചെയ്യണം. മൊബൈലിൽ വരുന്ന ഒ.ടി.പി കൊടുത്ത ശേഷം ഉപയോഗിക്കാൻ ഉദ്ദേശിക്കുന്ന യൂസർനെയിമും പാസ്വേഡും നൽകണം. എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റ് ഡിജിലോക്കറിൽ ലഭിക്കുന്നതിന് ലോഗിൻ ചെയ്ത ശേഷം 'Get more now' എന്ന ബട്ടൺ ക്ലിക്ക് ചെയ്ത് Education എന്ന സെക്ഷനിൽ നിന്ന് 'Board of Public Examination Kerala' തെരഞ്ഞെടുക്കുക. തുടർന്ന് 'Class X School Leaving Certificate' സെലക്ട് ചെയ്ത് രജിസ്റ്റർ നമ്പറും വർഷവും കൊടുത്ത് സൈറ്റിലൂടെ ലഭിക്കുന്ന മാർഗനിർദേശം അനുസരിച്ച് ചെയ്താൽ സർട്ടിഫിക്കറ്റ് ലഭിക്കും. ഡിജിലോക്കർ സംബന്ധമായ പ്രശ്ന പരിഹാരത്തിനായി സംസ്ഥാന െഎ.ടി മിഷെൻറ സിറ്റിസൺ കാൾ സെൻററിലെ 0471 155300, 0471 2335523 (ടോൾ ഫ്രീ) നമ്പറുകളിൽ വിളിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.