എ​സ്.​എ​സ്.​എ​ൽ.​സി പ​രീ​ക്ഷ: ചോ​ദ്യ​ങ്ങ​ൾ ചെ​യ​ർ​മാ​ൻ പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന നി​ർ​ദേ​ശം അ​ട്ടി​മ​റി​ച്ചു

തിരുവനന്തപുരം: എസ്.എസ്.എൽ.സി പരീക്ഷക്ക് നാലു ചോദ്യകർത്താക്കൾ നൽകുന്ന ചോദ്യങ്ങൾ ബോർഡ് ചെയർമാൻ പരിശോധിക്കണമെന്ന നിർദേശം അട്ടിമറിക്കപ്പെട്ടു. ചോദ്യങ്ങളിലെ ആവർത്തനത്തിനും തെറ്റുകൾക്കും പ്രധാന കാരണമായി ചൂണ്ടിക്കാണിക്കുന്നത് ചെയർമാൻമാർ വരുത്തുന്ന ഇൗ വീഴ്ചയാണ്. എസ്.സി.ഇ.ആർ.ടി നൽകുന്ന പാനലിലെ നാലുപേരിൽനിന്ന് ചോദ്യങ്ങൾ ശേഖരിക്കുന്ന, ബന്ധപ്പെട്ട വിഷയങ്ങളുടെ ചെയർമാൻമാർ നാലുചോദ്യേപപ്പറുകളും പരിശോധിച്ച് തെറ്റില്ലെന്നും മോഡൽ പരീക്ഷയിലെ ഉൾപ്പെടെ ചോദ്യങ്ങൾ ആവർത്തിച്ചിട്ടില്ലെന്നും ഉറപ്പുവരുത്തണം. 

എന്നാൽ, ഏതാനും വർഷങ്ങളായി ചോദ്യങ്ങൾ വാങ്ങി പരിേശാധന നടത്താതെ അതുപോലെ കൈമാറുന്നതാണ് ഭൂരിപക്ഷം പേരുടെയും രീതി. ഇത്തവണയുണ്ടായ പ്രശ്നങ്ങൾക്ക് ചെയർമാൻമാരും കുറ്റക്കാരാണെന്നാണ് പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിലെയും എസ്.സി.ഇ.ആർ.ടിയിലെയും ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നു. കണക്ക് പരീക്ഷ തയാറാക്കിയ ബോർഡി​െൻറ ചെയർമാൻ സർവിസിൽനിന്ന് വിരമിച്ചിട്ട് വർഷങ്ങളായി. പാഠപുസ്തകവുമായി ബന്ധമില്ലാത്തയാളെ സംഘടനാ ബന്ധത്തി​െൻറ പേരിൽ ചെയർമാനാക്കിയതും കണക്ക് ചോദ്യേപപ്പറിലെ പ്രശ്നങ്ങൾ കണ്ടെത്തുന്നതിന് തടസ്സമായി.

 2005ലെ ചോദ്യേപപ്പർ േചാർച്ചയെ തുടർന്നാണ് നാലു ചോദ്യകർത്താക്കളും ചെയർമാനും ഒന്നിച്ചിരുന്ന് ചർച്ചചെയ്ത് വെവ്വേറെ ചോദ്യം തയാറാക്കുന്ന രീതിക്ക് അന്ത്യം കുറിച്ചത്. തുടർന്നിങ്ങോട്ട് നാലുപേരും പ്രത്യേകം ചെയർമാന് ചോദ്യപേപ്പർ എത്തിച്ചുകൊടുക്കുന്ന രീതിയായി. 10ാം ക്ലാസി​െൻറ ഇംഗ്ലീഷ് മോഡൽ പരീക്ഷയിൽ എട്ട് മാർക്കി​െൻറ ചോദ്യം എസ്.എസ്.എൽ.സി പരീക്ഷയിലും ആവർത്തിച്ചത് ചെയർമാൻതന്നെ അറിഞ്ഞില്ല. രവീന്ദ്രനാഥ ടാഗോറി​െൻറ ജീവചരിത്രക്കുറിപ്പ് എഴുതാനുള്ള ചോദ്യം അതേപടി എസ്.എസ്.എൽ.സിയിലും ആവർത്തിക്കുകയായിരുന്നു. ചോദ്യങ്ങൾ മുൻകൂട്ടി വായിച്ചിരുന്നെങ്കിൽ ഇതു സംഭവിക്കില്ലായിരുന്നു. 

ഇംഗ്ലീഷി​െൻറ ബോർഡ് ചെയർമാൻ ഹൈസ്കൂൾ തലത്തിൽ നാചുറൽ സയൻസ് അധ്യാപകനായി പ്രവർത്തിച്ചിരുന്നയാളാണെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്. 10 വർഷത്തിലധികമായി ഇദ്ദേഹംതന്നെയാണ് ഇംഗ്ലീഷ് ചോദ്യം തയാറാക്കുന്ന ബോർഡി​െൻറ ചെയർമാൻ. ഇദ്ദേഹം നിലവിൽ എസ്.സി.ഇ.ആർ.ടിയിൽ പ്രവർത്തിക്കുന്നുണ്ട്. നേരത്തേ ഡയറക്ടറുടെ താൽക്കാലിക ചുമതലകൂടി വഹിച്ചിരുന്നു. പാഠപുസ്തകവുമായും അധ്യാപനവുമായും വിഷയവുമായും നേരിട്ട് ബന്ധമില്ലാത്തയാളെ ചെയർമാനാക്കിയത് ഏതു സാഹചര്യത്തിലെന്നത് ഇപ്പോഴും അവ്യക്തം. 

Tags:    
News Summary - sslc exam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.