വര: അഷ്റഫ് കൂളിമാട്

ആരവങ്ങളിലേക്കുരുളട്ടെ ചക്ര കസേര; ഭി​ന്ന​ശേ​ഷി സൗ​ഹൃ​ദ​മ​ല്ല കേ​ര​ള​ത്തി​ലെ സ്റ്റേ​ഡി​യ​ങ്ങ​ൾ

കോ​ഴി​ക്കോ​ട്: ഭി​ന്ന​ശേ​ഷി പ്ര​തി​ഭ ഗ​നീം അ​ൽ മു​ഫ്ത​ഹ് ഉ​ദ്ഘാ​ട​ന​വേ​ദി​യി​ൽ നി​റ​ഞ്ഞു​നി​ന്ന​തി​ലൂ​ടെ ഖ​ത്ത​ർ ഫു​ട്ബാ​ൾ ലോ​ക​ക​പ്പ് ജ​ന​കോ​ടി​ക​ളു​ടെ ഹൃ​ദ​യ​ത്തി​ലേ​ക്ക് പ​ന്തു​ത​ട്ടി​ക്ക​യ​റു​ക​യു​ണ്ടാ​യി. കോ​ഴി​ക്കോ​ട്ടു​കാ​ര​ൻ അ​സീം വെ​ളി​മ​ണ്ണ​യ​ട​ക്കം എ​ത്ര​യോ ഭി​ന്ന​ശേ​ഷി​ക്കാ​ർ ദോ​ഹ​യി​ലെ​ത്തി ഇ​തി​ഹാ​സ​താ​ര​ങ്ങ​ളെ നേ​രി​ട്ട് ക​ണ്ട​തും വ​ലി​യ വാ​ർ​ത്ത​യാ​യി ആ​ഘോ​ഷി​ച്ച​വ​രാ​ണ് മ​ല​യാ​ളി​ക​ൾ. പ​ക്ഷേ, ശാ​രീ​രി​ക വെ​ല്ലു​വി​ളി നേ​രി​ടു​ന്ന​വ​ർ​ക്ക് കേ​ര​ള​ത്തി​ലെ സ്റ്റേ​ഡി​യ​ങ്ങ​ളു​ടെ ഗാ​ല​റി​യി​ലി​രു​ന്ന് കാ​യി​ക​മ​ത്സ​ര​ങ്ങ​ൾ ആ​സ്വ​ദി​ക്കാ​ൻ സൗ​ക​ര്യ​മു​ണ്ടോ? ഇ​ല്ല, എ​ന്നു​ത​ന്നെ​യാ​ണ് ഉ​ത്ത​രം. അ​വ​രു​ടെ ആ​ഗ്ര​ഹ​ങ്ങ​ൾ ടി.​വി​യി​ലോ മൊ​ബൈ​ൽ ഫോ​ണി​ലോ ഒ​തു​ങ്ങു​ന്നു.

100 കോ​ടി രൂ​പ​യോ​ളം മു​ട​ക്കി ല​യ​ണ​ൽ മെ​സ്സി​യെ​യും ലോ​ക ചാ​മ്പ്യ​ന്മാ​രാ​യ അ​ർ​ജ​ന്റീ​ന​യെ​യും കേ​ര​ള​ത്തി​ൽ കൊ​ണ്ടു​വ​ന്ന് ക​ളി​പ്പി​ക്കാ​ൻ സ​ർ​ക്കാ​ർ​ത​ല​ത്തി​ൽ നീ​ക്ക​ങ്ങ​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. എ​ന്നാ​ൽ, ഇ​വി​ട​ത്തെ സ്റ്റേ​ഡി​യ​ങ്ങ​ൾ ഭി​ന്ന​ശേ​ഷി സൗ​ഹൃ​ദ​മാ​ക്കാ​ൻ പ​ത്ത് ല​ക്ഷം രൂ​പ​പോ​ലും വേ​ണ്ടി​വ​രി​ല്ലെ​ന്ന് ഈ ​രം​ഗ​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​ർ പ​റ‍യു​ന്നു. 2022ൽ ​മ​ല​പ്പു​റം പ​യ്യ​നാ​ട്ട് സ​ന്തോ​ഷ് ട്രോ​ഫി ഫു​ട്ബാ​ൾ മ​ത്സ​ര​ങ്ങ​ൾ ന​ട​ന്ന​പ്പോ​ൾ സ്റ്റേ​ഡി​യ​ത്തി​ലേ​ക്ക് പ്ര​വേ​ശി​ക്കാ​ൻ സം​വി​ധാ​ന​മി​ല്ലാ​തെ നി​രാ​ശ​യോ​ടെ മ​ട​ങ്ങി​പ്പോ​യ ഭി​ന്ന​ശേ​ഷി​ക്കാ​രു​ണ്ട്. ഇ​ന്ത്യ​ൻ സൂ​പ്പ​ർ ലീ​ഗ് മ​ത്സ​ര​ങ്ങ​ളു​ടെ സ്ഥി​രം​വേ​ദി​യാ​ണ് കൊ​ച്ചി ക​ലൂ​ർ സ്റ്റേ​ഡി​യം. കോ​ഴി​ക്കോ​ട്ട് സൂ​പ്പ​ർ ലീ​ഗ് കേ​ര​ള​ക്കും സ​ന്തോ​ഷ് ട്രോ​ഫി​ക്കും ശേ​ഷം ഐ ​ലീ​ഗ് മ​ത്സ​ര​ങ്ങ​ൾ തു​ട​ങ്ങു​ക​യാ​ണ്. എ​ന്നാ​ൽ, ഭി​ന്ന​ശേ​ഷി​ക്കാ​ർ പ​ടി​ക്ക് പു​റ​ത്ത് നി​ൽ​ക്ക​ണം. വീ​ൽ​ചെ​യ​റി​ൽ ഗാ​ല​റി​യി​ലെ​ത്താ​ൻ നാ​ലോ അ​ഞ്ചോ പേ​ർ എ​ടു​ത്തു​പൊ​ക്കി കൊ​ണ്ടു​പോ​വു​ക​യേ വ​ഴി​യു​ള്ളൂ. ഇ​തി​ന് പ​രി​ഹാ​ര​മെ​ന്നോ​ണം നി​ല​വി​ലെ സ്റ്റേ​ഡി​യ​ങ്ങ​ളും നി​ർ​മി​ക്കാ​നി​രി​ക്കു​ന്ന​വ​യും ഭി​ന്ന​ശേ​ഷി സൗ​ഹൃ​ദ​മാ​ക്ക​ണ​മെ​ന്ന് താ​ര​ങ്ങ​ളും ആ​രാ​ധ​ക​രു​മെ​ല്ലാം ഒ​രേ​സ്വ​ര​ത്തി​ൽ ആ​വ​ശ്യ​പ്പെ​ടു​ന്നു.

കാ​ത​ട​പ്പി​ക്കു​ന്ന കോലാഹലം കൊ​തി​പ്പി​ക്കു​ന്നു -റ​ഹീ​സ് ഹി​ദാ​യ (ഗ്രീ​ൻ പാ​ലി​യേ​റ്റീ​വ് പ്ര​വ​ർ​ത്ത​ക​ൻ)

ശാ​രീ​രി​ക വെ​ല്ലു​വി​ളി നേ​രി​ടു​ന്നൊ​രാ​ൾ​ക്ക് ഒ​റ്റ​ക്ക് വാ​ഹ​ന​മോ​ടി​ച്ച് കൊ​ച്ചി ക​ലൂ​ർ സ്റ്റേ​ഡി​യ​ത്തി​ന്റെ മു​റ്റ​ത്തെ​ത്താം. പ​​ക്ഷേ, അ​വി​ടെ​നി​ന്ന് സ്റ്റേ​ഡി​യ​ത്തി​ലെ ഗാ​ല​റി​യി​ൽ പ്ര​വേ​ശി​ക്കാ​ൻ നാ​ലോ അ​ഞ്ചോ പേ​രു​ടെ സ​ഹാ​യം വേ​ണ്ടി​വ​രും. ന​മ്മു​ടെ സ്റ്റേ​ഡി​യ​ങ്ങ​ളും ഗാ​ല​റി​ക​ളും ഭി​ന്ന​ശേ​ഷി സൗ​ഹൃ​ദ​മ​ല്ല എ​ന്നാ​ണ് ഇ​തി​ന​ർ​ഥം. വി​ദേ​ശ​മ​ത്സ​ര​ങ്ങ​ൾ ന​ട​ക്കു​മ്പോ​ൾ ബാ​ൾ ബോ​യ്സും വോ​ള​ന്റി​യേ​ഴ്സു​മാ​യി​ട്ടു​പോ​ലും വീ​ൽ​ചെ​യ​റി​ലു​ള്ള​വ​രെ കാ​ണാ​റു​ണ്ട്. കേ​ര​ള​ത്തി​ലെ അ​ന്താ​രാ​ഷ്ട്ര സ്റ്റേ​ഡി​യ​ങ്ങ​ളി​ൽ ലി​ഫ്റ്റ് സം​വി​ധാ​ന​മു​ണ്ടെ​ങ്കി​ലും ഗാ​ല​റി​യി​ൽ വീ​ൽ​ചെ​യ​റി​ലി​രു​ന്ന​ത് ക​ളി​കാ​ണാ​ൻ സൗ​ക​ര്യ​മി​ല്ല.


സ്പോ​ർ​ട്സ് എ​ല്ലാ​വ​രു​ടെ​യും അ​വ​കാ​ശ​മാ​ണ്. ശാ​രീ​രി​ക വെ​ല്ലു​വി​ളി നേ​രി​ടു​ന്ന​വ​ർ ക​ളി​കാ​ണാ​ത്ത​തു​കൊ​ണ്ടോ അ​തി​നോ​ട് താ​ൽ​പ​ര്യ​മി​ല്ലാ​ത്ത​തു​കൊ​ണ്ടോ അ​ല്ല. സ്പോ​ർ​ട്സി​നെ അ​തി​ശ​യി​പ്പി​ക്കു​ന്ന രീ​തി​യി​ൽ ഫോ​ളോ ചെ​യ്യു​ന്ന, വ​ലി​യ അ​വ​ഗാ​ഹ​മു​ള്ള ഭി​ന്ന​ശേ​ഷി​ക്കാ​ർ എ​ന്റെ സു​ഹൃ​ദ് വ​ല​യ​ത്തി​ലു​ണ്ട്. അ​തി​ന്റെ ആ​വേ​ശ​ത്തി​ൽ ജീ​വി​ക്കു​ന്ന​വ​ർ. പ​ല​പ്പോ​ഴും ക​ളി​കാ​ണാ​ൻ പോ​യി തി​രി​ച്ചു​വ​ന്ന​വ​രു​ടെ സ​ങ്ക​ട​ക​ര​മാ​യ അ​നു​ഭ​വ​ങ്ങ​ളു​ണ്ട്. കി​ട​പ്പി​ലാ​വു​ന്ന​തി​ന് മു​മ്പ് കോ​ഴി​ക്കോ​ട് സ്റ്റേ​ഡി​യ​ത്തി​ൽ​പോ​യി മ​ത്സ​ര​ങ്ങ​ൾ ആ​സ്വ​ദി​ച്ചി​രൊ​ന്നൊ​രാ​ളാ​ണ് ഞാ​ൻ. പ​ക്ഷേ, ഇ​പ്പോ​ൾ സാ​ധ്യ​മ​ല്ല. സ്റ്റേ​ഡി​യ​ത്തി​ന് പു​റ​ത്ത് റോ​ഡി​ലൂ​ടെ യാ​ത്ര ചെ​യ്യു​മ്പോ​ൾ അ​ക​ത്തെ ആ​ര​വ​ങ്ങ​ളും കാ​ത​ട​പ്പി​ക്കു​ന്ന ശ​ബ്ദ​കോ​ലാ​ഹ​ല​ങ്ങ​ളും കൊ​തി​പ്പി​ക്കാ​റു​ണ്ട്.

ഫി​ഫ​യു​ടെ മാ​ർ​ഗ​നി​ർ​ദേ​ശ​മു​ണ്ട് -ഷൈ​ജു ദാ​മോ​ദ​ര​ൻ (ക​മ​ന്റേ​റ്റ​ർ)

സ്പോ​ർ​ട്സ് എ​ല്ലാ​വ​രു​ടേ​തു​മാ​ണ്. ഭൂ​മി​യി​ൽ ജീ​വി​ച്ചി​രി​ക്കു​ന്ന എ​ല്ലാ​വ​ർ​ക്കും ഒ​രേ​പോ​ലെ ആ​സ്വ​ദി​ക്കാ​നും ആ​ന​ന്ദി​ക്കാ​നു​മു​ള്ള​താ​ണ്. അ​തി​ൽ വി​വേ​ച​നം പാ​ടി​ല്ല. ന​മ്മു​ടെ സ്റ്റേ​ഡി​യ​ങ്ങ​ളി​ലെ ഗാ​ല​റി​ക​ളി​ൽ എ​ല്ലാ മ​നു​ഷ്യ​രെ​യും ഉ​ൾ​പ്പെ​ടു​ത്തു​ന്ന, ഉ​ൾ​ക്കൊ​ള്ളു​ന്ന സം​വി​ധാ​ന​ങ്ങ​ളും സൗ​ക​ര്യ​ങ്ങ​ളും വേ​ണം. ഫി​ഫ അം​ഗീ​കൃ​ത മ​ത്സ​ര​ങ്ങ​ൾ ആ​സ്വ​ദി​ക്കാ​ൻ എ​ല്ലാ​ത്ത​രം ആ​ളു​ക​ൾ​ക്കും സ്റ്റേ​ഡി​യ​ങ്ങ​ളി​ൽ സം​വി​ധാ​ന​മു​ണ്ടാ​വ​ണ​മെ​ന്ന് അ​ന്താ​രാ​ഷ്ട്ര ഫു​ട്ബാ​ൾ സം​ഘ​ട​ന​യു​ടെ മാ​ർ​ഗ​നി​ർ​ദേ​ശ​മു​ണ്ട്. പ​രി​മി​ത​മാ​യ ച​ല​ന​ശേ​ഷി​യു​ള്ള​വ​രാ​യാ​ലും കാ​ഴ്ച​യു​ടെ​യും കേ​ൾ​വി​യു​ടെ കാ​ര്യ​ത്തി​ൽ പ​ര​സ​ഹാ​യം വേ​ണ്ട​വ​ർ​ക്കു​മെ​ല്ലാം ഗാ​ല​റി​ക​ളി​ൽ വ​ന്നി​രു​ന്ന് ക​ളി​കാ​ണാ​ൻ ക​ഴി​യ​ണം.

ന​മ്മു​ടെ നാ​ട്ടി​ലെ സ്റ്റേ​ഡി​യ​ങ്ങ​ളി​ൽ അ​തി​ല്ല. റാം​പു​ക​ൾ, ഹാ​ൻ​ഡ് റെ​യി​ൽ, ഗ്രാ​ബ് ബാ​ർ, ലി​ഫ്റ്റു​ക​ൾ, വ​ലി​യ വാ​തി​ലു​ക​ൾ, ബ്രെ​യി​ലി സൈ​നി​ങ്സ്, ബ്രെ​യി​ലി സൈ​ൻ​സ്, കേ​ൾ​വി സ​ഹാ​യ സം​വി​ധാ​ന​ങ്ങ​ൾ, സു​ഗ​മ​മാ​യ ന​ട​ക്കാ​നു​ള്ള നി​ലം, ഭി​ന്ന​ശേ​ഷി സൗ​ഹൃ​ദ ശു​ചി​മു​റി​ക​ൾ തു​ട​ങ്ങി​യ സം​വി​ധാ​ന​ങ്ങ​ൾ വേ​ണം. വീ​ൽ ചെ​യ​റി​ലൂ​ടെ എ​ത്താ​ൻ ക​ഴി​യു​ന്ന സീ​റ്റി​ങ് ഏ​രി​യ​ക​ൾ നി​ർ​ബ​ന്ധ​മാ​ണ്. അ​വ​രു​ടെ വാ​ഹ​ന​ങ്ങ​ൾ സ്റ്റേ​ഡി​യം കോ​മ്പൗ​ണ്ടി​ൽ​ത​ന്നെ പാ​ർ​ക്ക് ചെ​യ്യാ​ൻ ക​ഴി​യ​ണം. ഇ​ക്കാ​ര്യ​ത്തി​ൽ ലോ​ക​ത്ത് ഏ​റ്റ​വും മു​ൻ​പ​ന്തി​യി​ൽ നി​ൽ​ക്കു​ന്ന​ത് മാ​ഞ്ച​സ്റ്റ​ർ സി​റ്റി​യു​ടെ ഹോം​ഗ്രൗ​ണ്ടാ​യ ഇ​ത്തി​ഹാ​ദ് സ്റ്റേ​ഡി​യ​മാ​ണ്. 255ൽ ​അ​ധി​കം വീ​ൽ​ചെ​യ​ർ സീ​റ്റു​ക​ൾ അ​വി​ടെ​യു​ണ്ട്. ഹി​യ​റി​ങ് സി​സ്റ്റം ഉ​ൾ​പ്പെ​ടെ സം​വി​ധാ​ന​ങ്ങ​ളും. സൗ​ക​ര്യ​ങ്ങ​ൾ ന​മ്മു​ടെ നാ​ട്ടി​ലും വ​ര​ട്ടെ. പു​തി​യ സ്റ്റേ​ഡി​യ​ങ്ങ​ൾ വ​രു​മ്പോ​ൾ മേ​ൽ​പ​റ​ഞ്ഞ​വ​യു​ണ്ടെ​ന്ന് ബ​ന്ധ​പ്പെ​ട്ട​വ​ർ ഉ​റ​പ്പാ​ക്ക​ണം.

സ്വ​പ്നം​പോ​ലൊ​രു ലോ​ക​ക​പ്പ് -ഫാ​റൂ​ഖ് താ​ഴേ​ക്കോ​ട്

കു​ട്ടി​ക്കാ​ലം മു​ത​ൽ ഫു​ട്ബാ​ളി​നെ നെ​ഞ്ചേ​റ്റു​ന്ന കാ​യി​ക പ്രേ​മി​യാ​ണ്. ഭി​ന്ന​ശേ​ഷി​ക്കാ​ര​ൻ കൂ​ടി​യാ​ണ്. കൂ​ട്ടു​കാ​രെ​ല്ലാം ക​ളി​ച്ച് ന​ട​ക്കു​മ്പോ​ൾ ക​ര​ഞ്ഞി​രി​ക്കാ​ൻ ക​ഴി​യി​ല്ല. അ​വ​രെ സ​പ്പോ​ർ​ട്ട് ചെ​യ്ത് കൂ​ടെ കൂ​ടാ​നാ​ണ് എ​നി​ക്കി​ഷ്ടം. വി​ൽ​ചെ​യ​റി​ൽ നാ​ട്ടി​ൻ​പു​റ​ത്തെ ക​ളി​യി​ട​ങ്ങ​ളി​ലെ​ല്ലാം എ​ത്താ​റു​ണ്ട്. എ​ന്നെ എ​ടു​ത്ത് തോ​ളി​ലേ​റ്റി കൂ​ട്ടു​കാ​ര​ൻ ഷ​ബീ​ബും കൂ​ടെ​യു​ണ്ട്. ക​ഴി​ഞ്ഞ ലോ​ക​ക​പ്പ് ഫു​ട്ബാ​ൾ മ​ത്സ​ര​ങ്ങ​ൾ കാ​ണാ​ൻ ഖ​ത്ത​റി​ലെ​ത്തി.


എ​ട്ട് സ്റ്റേ​ഡി​യ​ങ്ങ​ളി​ൽ നി​ന്നാ​യി പ​ത്തോ​ളം മ​ത്സ​ര​ങ്ങ​ൾ ക​ണ്ടു. അ​വി​ട​ത്തെ സൗ​ക​ര്യ​ങ്ങ​ൾ ക​ണ്ട് അ​ക്ഷ​രാ​ർ​ഥ​ത്തി​ൽ ക​ണ്ണ് ത​ള്ളി. ര​ണ്ട് മ​ത്സ​ര​ങ്ങ​ൾ​ക്ക് പു​ൽ​ത​കി​ടി​യി​ൽ​വ​രെ ഇ​റ​ങ്ങാ​ൻ അ​വ​സ​ര​മു​ണ്ടാ​യി. നെ​യ്മ​ർ അ​ട​ക്ക​മു​ള്ള ക​ളി​ക്കാ​ർ എ​ന്നെ ചു​മ​ലി​ൽ ത​ട്ടി അ​ഭി​ന​ന്ദി​ച്ചു. ക​ണ്ണ് നി​റ​ഞ്ഞു​പോ​യി. എ​ന്നാ​ൽ, ന​മ്മു​ടെ നാ​ട്ടി​ൽ ഇ​ത്ത​രം സൗ​ക​ര്യ​ങ്ങ​ൾ ഇ​ല്ലെ​ന്നു​ത​ന്നെ പ​റ​യാം. ഞ​ങ്ങ​ൾ വീ​ടി​ന്റെ നാ​ല് ചു​മ​രു​ക​ൾ​ക്കു​ള്ളി​ൽ ത​ള​ച്ചി​ടേ​ണ്ട​വ​ര​ല്ല. എ​ല്ലാ മേ​ഖ​ല​യി​ലും ഞ​ങ്ങ​ളെ പ​രി​ഗ​ണി​ച്ച് തു​ട​ങ്ങി​യി​ട്ടു​ണ്ട്. മ​റ്റു​ള്ള​വ​രെ​പോ​ലെ ക​ളി​യാ​സ്വ​ദി​ക്കാ​നും ഞ​ങ്ങ​ൾ​ക്ക് അ​വ​സ​ര​മൊ​രു​ക്കേ​ണ്ട​തു​ണ്ട്. 

ജീ​വി​തം മാ​റ്റി​മ​റി​ക്കും  എ​സ്.​ആ​ർ. വൈ​ശാ​ഖ് (ഇ​ന്ത്യ​ൻ ആം​പ്യൂ​ട്ടീ ഫു​ട്ബാ​ൾ ടീം ​ക്യാ​പ്റ്റ​ൻ)

വീ​ൽ​ചെ​യ​റി​ലു​ള്ള​വ​രെ ഗാ​ല​റി​യി​ലേ​ക്ക് കൊ​ണ്ടു​വ​രി​ക​യെ​ന്ന​ത് മി​ക​ച്ച ആ​വ​ശ്യ​മാ​ണ്. അ​ത് ഭി​ന്ന​ശേ​ഷി​ക്കാ​രു​ടെ ജീ​വി​ത​ത്തി​ൽ വ​ലി​യ മാ​റ്റ​ങ്ങ​ളു​ണ്ടാ​ക്കും. ഫു​ട്ബാ​ളാ​ണ് എ​ന്റെ ജീ​വി​തം മാ​റ്റി​മ​റി​ച്ച​ത്. എ​ല്ലാ ഗാ​ല​റി​ക​ളി​ലും ഇ​രി​ക്കു​മ്പോ​ൾ ഞാ​ൻ ആ​ലോ​ചി​ക്കാ​റു​ണ്ട് വീ​ൽ​ചെ​യ​റി​ലു​ള്ള​വ​ർ​ക്ക് ഇ​വി​ടെ ഇ​രി​ക്കാ​ൻ ക​ഴി​യു​ന്നി​ല്ല​ല്ലോ​യെ​ന്ന്. ശാ​രീ​രി​ക വെ​ല്ലു​വി​ളി​ക​ൾ നേ​രി​ടു​ന്ന​വ​രെ അ​മി​ത​മാ​യി പ​രി​ഗ​ണി​ച്ച് വീ​ടി​ന്റെ നാ​ല് ചു​വ​രു​ക​ൾ​ക്കു​ള്ളി​ൽ ഒ​തു​ക്കി​യി​ടു​ന്ന​താ​ണ് പ​ല​യി​ട​ങ്ങ​ളി​ലും ന​ട​ക്കു​ന്നു​ണ്ട്.


ഇ​ത്ത​രം പ​രി​ഗ​ണ​ന​ക​ള​ല്ല ഇ​വ​ർ​ക്ക് പു​റ​ത്തി​റ​ങ്ങാ​നും എ​ക്സ് പ്ലോ​ർ ചെ​യ്യാ​നു​മു​ള്ള സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കു​ക​യാ​ണ് വേ​ണ്ട​ത്. അ​വ​സ​ര​ങ്ങ​ൾ ഉ​ണ്ടാ​വ​ട്ടെ. കു​റേ​ക്കാ​ലം വീ​ൽ​ചെ​യ​റി​ലി​രു​ന്ന​യാ​ളെ​ന്ന നി​ല​യി​ൽ ഞാ​ൻ അ​നു​ഭ​വി​ച്ച​താ​ണ്. നി​റ​ഞ്ഞ ഗാ​ല​റി​യി​ലി​രു​ന്ന് ക​ളി​കാ​ണു​മ്പോ​ൾ വേ​റെ ലോ​ക​ത്ത് എ​ത്തി​പ്പെ​ട്ട പ്ര​തീ​തി​യാ​ണ് അ​വ​രി​ലു​ണ്ടാ​ക്കു​ക.

പ​രി​ഗ​ണി​ച്ചേ തീ​രൂ  -അ​ന​സ് എ​ട​ത്തൊ​ടി​ക (അ​ന്താ​രാ​ഷ്ട്ര ഫു​ട്ബാ​ള​ർ)

അ​ത്‍ല​റ്റ് എ​ന്ന നി​ല​യി​ലും സ്പോ​ർ​ട്സ് ഫാ​ൻ എ​ന്ന നി​ല​യി​ലും നി​ര​ന്ത​രം ഉ​ള്ളി​ലു​ണ്ടാ​യി​ക്കൊ​ണ്ടി​രു​ന്ന ഒ​രു ചോ​ദ്യ​മു​ണ്ട്. വി​ദേ​ശ ലീ​ഗു​ക​ളും ചാ​മ്പ്യ​ൻ​ഷി​പ്പു​ക​ളും ഒ​ക്കെ കാ​ണു​മ്പോ​ൾ അ​വി​ട​ങ്ങ​ളി​ലെ ഗാ​ല​റി​യി​ൽ വീ​ൽ​ചെ​യ​റി​ലും അ​ല്ലാ​തെ​യും ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ ഒ​രു​പാ​ട് മ​നു​ഷ്യ​രെ കാ​ണാ​ൻ സാ​ധി​ക്കാ​റു​ണ്ട്. ലി​വ​ർ​പൂ​ളി​ന്റെ കാ​ഴ്ച​പ​രി​മി​തി​യു​ള്ള ആ​രാ​ധ​ക​ന് ക​ളി വി​വ​രി​ച്ചു കൊ​ടു​ക്കു​ന്ന സു​ഹൃ​ത്തി​ന്റെ വി​ഡി​യോ ഏ​റെ വൈ​റ​ലാ​യി​രു​ന്ന​ല്ലോ.

ന​മ്മു​ടെ നാ​ട്ടി​ലെ സ്റ്റേ​ഡി​യ​ങ്ങ​ളും അ​തി​ന്റെ ഗാ​ല​റി​ക​ളും എ​ത്ര​ത്തോ​ളം ഭി​ന്ന​ശേ​ഷി സൗ​ഹൃ​ദ​മാ​ണെ​ന്ന് അ​തീ​വ ഗൗ​ര​വ​മാ​യി ആ​ലോ​ചി​ക്കേ​ണ്ടു​ന്ന സ​മ​യ​മാ​യി​രി​ക്കു​ന്നു. പ​ല​യി​ട​ങ്ങ​ളി​ലാ​യി ഭി​ന്ന​ശേ​ഷി​യു​ള്ള സു​ഹൃ​ത്തു​ക്ക​ളെ കാ​ണു​മ്പോ​ൾ അ​വ​ർ ക​ളി​ക​ളെ​ക്കു​റി​ച്ച് ആ​വേ​ശ​ത്തോ​ടെ സം​സാ​രി​ക്കു​ന്ന​ത് കേ​ൾ​ക്കാ​റു​ണ്ട്. അ​വ​രെ എ​ന്തു​കൊ​ണ്ടാ​ണ് സ്റ്റേ​ഡി​യ​ങ്ങ​ളി​ൽ കാ​ണാ​ത്ത​തെ​ന്ന് ഉ​ള്ളി​ലെ ചോ​ദ്യ​ത്തി​ൽ​നി​ന്നാ​ണ് ന​മ്മു​ടെ സ്റ്റേ​ഡി​യ​ങ്ങ​ൾ അ​ധി​ക​വും ഭി​ന്ന​ശേ​ഷി സൗ​ഹൃ​ദ​മ​ല്ല എ​ന്ന തി​രി​ച്ച​റി​വി​ലേ​ക്കെ​ത്തു​ന്ന​ത്. അ​ടി​യ​ന്ത​ര​മാ​യി അ​ധി​കാ​രി​ക​ളു​ടെ ഭാ​ഗ​ത്തു​നി​ന്ന് ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​ക​ണം. സ്പോ​ർ​ട്സ് എ​ല്ലാ​വ​ർ​ക്കും വേ​ണ്ടി​യു​ള്ള​താ​ണ്.

എ​ല്ലാ​വ​രും ക​ളി​യാ​സ്വ​ദി​ക്ക​ട്ടെ -അ​മീ​ർ ബാ​ബു (കാ​യി​ക​പ്രേ​മി)

സ്റ്റേ​ഡി​യ​ത്തി​ൽ തി​ങ്ങി​നി​റ​ഞ്ഞ പ​തി​നാ​യി​ര​ങ്ങ​ളു​ടെ ക​ളി​യാ​വേ​ശ​ത്തി​ൽ അ​ലി​ഞ്ഞ് ചേ​രു​മ്പോ​ൾ ഉ​ണ്ടാ​കു​ന്ന അ​നു​ഭൂ​തി പ​റ​ഞ്ഞ​റി​യി​ക്കാ​ൻ ക​ഴി​യി​ല്ല. ക​ളി​യു​ടെ താ​ള​ത്തി​നു​സ​രി​ച്ച് ഗാ​ല​റി​യി​ൽ തീ​ർ​ക്കു​ന്ന ആ​വേ​ശ​ത്തി​ര​മാ​ല​ക​ളു​ടെ ഓ​ള​ങ്ങ​ൾ ക​ളി​യാ​സ്വാ​ദ​ക​ന്റെ മ​ന​സ്സി​ൽ ദി​വ​സ​ങ്ങ​ളോ​ളം ത​ങ്ങി​നി​ൽ​ക്കും. ജാ​തി-​മ​ത-​വ​ർ​ണ-​വ​ർ​ഗ ഭാ​ഷാ വ്യ​ത്യാ​സ​മി​ല്ലാ​തെ മ​നു​ഷ്യ​ർ കൂ​ടി​ച്ചേ​ർ​ന്നി​രി​ക്കു​ന്ന ഇ​രി​പ്പി​ട​ങ്ങ​ളാ​ണ് ഓ​രോ ക​ളി​യ​ര​ങ്ങു​ക​ളും.


ഓ​രോ മ​ത്സ​ര​ങ്ങ​ളും ആ​സ്വ​ദി​ക്കാ​ൻ മു​ഴു​വ​ൻ ക​ളി​പ്രേ​മി​ക​ൾ​ക്കും അ​വ​സ​ര​മു​ണ്ടാ​കേ​ണ്ട​തു​ണ്ട്! പ​ല​പ്പോ​ഴും ന​മ്മു​ടെ സ്റ്റേ​ഡി​യ​ങ്ങ​ളി​ൽ ഉ​ൾ​ക്കൊ​ള്ളാ​വു​ന്ന​തി​ലും അ​പ്പു​റ​മാ​ണ് ക​ളി​യാ​രാ​ധ​ക​രു​ടെ എ​ണ്ണം. ശാ​രീ​രി​ക വെ​ല്ലു​വി​ളി നേ​രി​ടു​ന്ന​വ​ർ​ക്ക് ഇ​രി​പ്പി​ടം ഒ​രു​ക്കേ​ണ്ട​ത് അ​ത്യ​ന്താ​പേ​ക്ഷി​ത​മാ​ണ്.. വി​ദേ​ശ​നാ​ടു​ക​ളി​ലെ​ന്ന​പോ​ലെ അ​ത്ത​രം കാ​ണി​ക​ൾ​ക്ക് സ്റ്റേ​ഡി​യ​ത്തി​ൽ പ്ര​വേ​ശി​ക്കാ​നു​ള്ള സൗ​ക​ര്യം വേ​ണം.

Tags:    
News Summary - Stadiums in Kerala are not friendly to differences

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.