പെരിന്തൽമണ്ണ: ഹയർസെക്കൻഡറി റീജനൽ ഡെപ്യൂട്ടി ഡയറക്ടർ ഒാഫിസിൽ ജീവനക്കാരുടെ ക്ഷാമവും ആർ.ഡി.ഡി ഇല്ലാത്തതും മൂലം സേവനങ്ങൾ മുടങ്ങുന്നതായി അധ്യാപക സംഘടനകൾ.
ആർ.ഡി.ഡി ആഴ്ചകളായി അവധിയിലാണ്. ചുമതലയുള്ള കോഴിക്കോട് ആർ.ഡി.ഡി സ്ഥാനമേറ്റെടുത്തിട്ടില്ല.
മലപ്പുറം, പാലക്കാട് ജില്ലകളിലെ ഹയർസെക്കൻഡറി അധ്യാപകർ, ലാബ് അസിസ്റ്റൻറുമാർ, പ്രിൻസിപ്പൽമാർ തുടങ്ങിയവരുടെ സർവിസ് കാര്യങ്ങൾ നിയന്ത്രിക്കുന്ന ഓഫിസാണിത്.
ഹയർസെക്കൻഡറി ജൂനിയർ അധ്യാപകരുടെ സ്ഥാനക്കയറ്റത്തിനായി സമർപ്പിക്കേണ്ട കോൺഫിഡൻഷ്യൽ റിപ്പോർട്ടിൽ മേലൊപ്പ് പതിപ്പിക്കാൻ അവസാന തീയതി വെള്ളിയാഴ്ചയാണെന്നിരിക്കെ പലർക്കും സമയപരിധിക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാനാവില്ല.
ഈ വർഷം വിരമിക്കുന്ന അധ്യാപകരുടെ പി.എഫ്, ഇൻഷുറൻസ്, ഗ്രാറ്റ്വിറ്റി തുടങ്ങിയവയിൽ മാസങ്ങളായി നടപടിയില്ലെന്നും സംഘടനകൾ പറയുന്നു.
സർക്കാർ സ്കൂൾ പ്രിൻസിപ്പൽമാരുടെ പ്രമോഷൻ, ഗ്രേഡുകൾ, മെഡിക്കൽ റീ ഇംേബഴ്സ്മെൻറ്, തസ്തിക അംഗീകരിക്കൽ, പി.എഫ് തുടങ്ങി നിരവധി കാര്യങ്ങൾ നിർവഹിക്കേണ്ട ഓഫിസാണിത്. ഭിന്നശേഷി കുട്ടികളുടെ പരീക്ഷസംബന്ധമായ കാര്യങ്ങളിലും നടപടിയെടുക്കണം. സംസ്ഥാനത്ത് മൂന്ന് മേഖല ഓഫിസുകളുണ്ടായിരുന്നത് പിന്നീട് രണ്ട് ജില്ലക്ക് ഒരു ഒാഫിസ് എന്നാക്കിയതാണെന്നും അധ്യാപക സംഘടനകൾ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.