രണ്ടാംഘട്ട വാക്സിനേഷന് തുടക്കം; ലോക്നാഥ് ബെഹ്റ വാക്സിൻ സ്വീകരിച്ചു

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് കോ​വി​ഡി​നെ​തി​രാ​യ ര​ണ്ടാം​ഘ​ട്ട വാ​ക്സി​നേ​ഷ​ന് തു​ട​ക്കം കു​റി​ച്ചു. തി​രു​വ​ന​ന്ത​പു​രം ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലെ​ത്തി ഡി​.ജി.​പി ലോ​ക്നാ​ഥ് ബെ​ഹ്റ​യാ​ണ് ര​ണ്ടാം​ഘ​ട്ട​ത്തി​ൽ ആ​ദ്യം വാ​ക്സി​ൻ സ്വീ​ക​രി​ച്ച​ത്. തി​രു​വ​ന​ന്ത​പു​രം ക​ല​ക്ട​ർ ന​വ​ജോ​ത് ഖോ​സ​യും വാ​ക്സി​ൻ സ്വീ​ക​രി​ച്ചു.

ര​ണ്ടാം ഘ​ട്ട​ത്തി​ൽ പൊ​ലീ​സ്, മ​റ്റ് സേ​നാ​വി​ഭാ​ഗ​ങ്ങ​ള്‍, മു​നി​സി​പ്പാ​ലി​റ്റി ജീ​വ​ന​ക്കാ​ര്‍, റ​വ​ന്യൂ, പ​ഞ്ചാ​യ​ത്ത് ജീ​വ​ന​ക്കാ​ര്‍ എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ലെ മു​ന്ന​ണി പോ​രാ​ളി​ക​ളെ​യാ​ണ് ഉ​ള്‍​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. സം​സ്ഥാ​ന​ത്ത് ഇ​തു​വ​രെ 3,30,775 ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​രാ​ണ് വാ​ക്‌​സി​ന്‍ സ്വീ​ക​രി​ച്ച​ത്. ആദ്യഘട്ടത്തിൽ വാക്സിൻ സ്വീകരിച്ച ആരോഗ്യപ്രവർത്തകർക്ക് ഫെബ്രുവരി 15 മുതൽ അടുത്ത ഡോസ് വാക്സിനും നൽകിത്തുടങ്ങും.

മാർച്ചിൽ മൂന്നാം ഘട്ട വാക്സിനേഷൻ ആരംഭിക്കുമെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്‍റെ അറിയിപ്പ്.

Tags:    
News Summary - Start of second phase vaccination; Loknath Behra received the vaccine

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.