തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ 6000 കോടി കടമെടുക്കാൻ മന്ത്രിസഭയോഗത്തിൽ ധാരണ. കേന്ദ്ര സർക്കാർ അനുവദിച്ച കട പരിധിക്ക് പുറമെയാണ് ഇത്രയും തുകകൂടി കേന്ദ്രത്തിൽനിന്ന് വായ്പയെടുക്കുന്നത്. ഇതിനായി ട്രഷറി അക്കൗണ്ടുകളിൽ ക്രമീകരണം വരുത്തും. പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ രണ്ടുതവണ അനുമതിതേടിയെങ്കിലും േകന്ദ്രം അനുവദിച്ചിരുന്നില്ല.
സംസ്ഥാനത്തിെൻറ ധനസ്ഥിതി മോശമായി തുടരുന്ന സാഹചര്യത്തില്‍ വായ്പ എടുക്കുന്നതിനായി ട്രഷറി സേവിങ്സ് ബാങ്ക് അക്കൗണ്ടിലെ തുക ഇനം മാറ്റാനുള്ള ധനവകുപ്പ് നിര്‍ദേശത്തിനും മന്ത്രിസഭ അംഗീകാരം നൽകി. വിവിധ വകുപ്പുകളുടേതായ ടി.എസ്.ബി പബ്ലിക് അക്കൗണ്ടില്‍ വര്‍ഷങ്ങളായി കിടക്കുന്ന 5630 കോടി രൂപ മറ്റൊരു അക്കൗണ്ടിലേക്ക് മാറ്റാനുള്ള ധനവകുപ്പ് ശിപാര്‍ശക്കാണ് മന്ത്രിസഭ അനുമതി നല്‍കിയത്.
പബ്ലിക് അക്കൗണ്ടിലെ തുക മറ്റൊരു അക്കൗണ്ട് തുറന്ന് മാറ്റുന്നതോടെ സംസ്ഥാനത്തിന് 6,000 കോടിയോളം രൂപ കടമെടുക്കാനാകും. ട്രഷറി സേവിങ്സ് ബാങ്ക് അക്കൗണ്ടില്‍ വര്‍ഷങ്ങളായി സമാനമായ തുക കിടക്കുന്ന സാഹചര്യത്തില്ലാണ് വായ്പയെടുക്കാനുള്ള സംസ്ഥാനത്തിെൻറ അപേക്ഷ കേന്ദ്ര ധനമന്ത്രാലയം രണ്ടുതവണ തള്ളിയത്. സംസ്ഥാനത്തിെൻറ സാമ്പത്തികനില മോശമായി തുടരുന്ന സാഹചര്യത്തില്‍ കടം എടുക്കാതെ നിവൃത്തിയില്ലെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക് മന്ത്രിസഭ യോഗത്തില്‍ പറഞ്ഞു. ബദല്‍ മാര്‍ഗമെന്നനിലയിലാണ് നിലവിലെ പൊതു അക്കൗണ്ടില്‍ കിടക്കുന്ന തുക മറ്റൊരു അക്കൗണ്ടിലേക്ക് മാറ്റിയശേഷം കടമെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. എന്നാല്‍, 10 കോടിയില്‍ താഴെയുള്ള തുക സൂക്ഷിച്ചിട്ടുള്ള വകുപ്പുകളുടെ അക്കൗണ്ടിലെ തുക ഇനം മാറ്റില്ല.
സംസ്ഥാനത്തിന് പ്രതിവര്‍ഷം 23,000 കോടി രൂപവരെ കടമെടുക്കാം. ഈ വര്‍ഷം ഇതുവരെ 16,000 കോടിയോളം രൂപയാണ് കടമെടുത്തത്. ഇനി 6,000 കോടിയിലേറെ കടമെടുക്കാം. അതേസമയം, ധനവകുപ്പ് കാട്ടുന്ന ധാരാളിത്തം സാമ്പത്തിക പ്രതിസന്ധി രൂക്ഷമാക്കി എന്നതരത്തിൽ മന്ത്രി എ.കെ. ബാലൻ പ്രതികരിച്ചപ്പോൾ സർക്കാറിെൻറ ധൂർത്താണ് സാമ്പത്തിക പ്രതിസന്ധി രൂക്ഷമാക്കിയതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആേരാപണമുന്നയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.