തൃശൂർ: ഇന്നാടിെൻറ കലാഹൃദയത്തിൽ ഇപ്പോഴുള്ളത് മധുരനൊമ്പരമാണ്. ശക്തെൻറ തട്ടകം നെേഞ്ചറ്റിയ സ്കൂൾ കലോത്സവം ബുധനാഴ്ച ഉപചാരം ചൊല്ലി പിരിയും. തിരശ്ശീല വീഴാൻ നാലു മത്സരം മാത്രം ശേഷിക്കെ സ്വർണക്കപ്പ് പോരാട്ടം നീളുന്നത് ഫോേട്ടാഫിനിഷിലേക്ക്. ചൊവ്വാഴ്ച രാത്രി ഒമ്പതരയോടെ 215 ഇനങ്ങളിൽ ഫലം അറിഞ്ഞപ്പോൾ ജേതാക്കളായ കോഴിക്കോട് 832 പോയൻറുമായി പണത്തൂക്കം മുന്നിലാണ്. 828 പോയൻറുമായി തൊട്ടുപിന്നിൽ പാലക്കാടുണ്ട്. 815 പോയൻറുമായി മലപ്പുറമാണ് മൂന്നാമത്. 806 പോയൻറുവീതം നേടി കണ്ണൂരും തൃശൂരും നാലാം സ്ഥാനത്താണ്.
ചൊവ്വാഴ്ച പൂരത്തിെൻറ പുരുഷാരമായിരുന്നു. ജനപ്രിയ ഇനങ്ങൾ കൺനിറയെ കാണാൻ ഉത്സവപ്രേമികളായ തൃശൂരുകാരുടെ ഒഴുക്കായിരുന്നു. ഒപ്പന അരങ്ങേറിയ ടൗൺഹാൾ അക്ഷരാർഥത്തിൽ വീർപ്പുമുട്ടി. ‘നീർമാതള’ത്തിെൻറയും ‘നീലക്കുറിഞ്ഞി’യുടെയും സ്ഥിതിയും സമാനം.
കലാകൗമാരം മൂന്നു ദിവസംകൊണ്ട് ഉണ്ടാക്കിയ സൗഹൃദങ്ങൾ ചൊവ്വാഴ്ച വിടപറയലിെൻറ നൊമ്പരത്തിലായിരുന്നു. പ്രതിഭകളെ പ്രോത്സാഹിപ്പിക്കാനുള്ള സർക്കാർ നീക്കങ്ങൾക്ക് ആക്കം കൂടിയതിെൻറ ആഹ്ലാദവും ഇന്നലെ പ്രകടമായി. പക്ഷേ, വ്യാജ അപ്പീലുകളും കരിമ്പട്ടികയിലെ വിധികർത്താക്കളുടെ സാന്നിധ്യവും അപ്പീൽ കുറക്കാനുള്ള ശ്രമം പരാജയപ്പെട്ടതും ഉത്സവച്ഛായക്ക് മങ്ങലേൽപിച്ചു.
ധനുമാസ പകലിലും കുളിരണിയിച്ച അംഗനമാരുടെ ആതിരച്ചുവടുകൾ കണ്ടാണ് ‘നീർമാതളം’ ചൊവ്വാഴ്ച കൺതുറന്നത്. തുടർന്ന് ആൺകുട്ടികളുടെ കേരളനടനത്തിന് വേദി വഴിമാറി. അപ്പോൾ ‘നീലക്കുറിഞ്ഞി’ ഏകാഭിനയ ഭാവതീവ്രതയിൽ അമർന്നിരുന്നു. അതിമൃദു വചനങ്ങൾ മതിയാകുമോ കേട്ടാൽ... ‘അശോക’ മരച്ചോട്ടിൽ സീത ലവകുശന്മാരോട് പറയുകയായിരുന്നു. ഗ്രൂപ് കഥകളിയുടെ പൂർണ സൗന്ദര്യവും വഴിഞ്ഞൊഴുകിയ വേദിയെ ധന്യമാക്കിയത് ശ്രുതിമധുരമായ സംഗീതവുമായായിരുന്നു.
നന്ത്യാർവട്ടം വീണമീട്ടിയത് അപൂർവ രാഗങ്ങളിലായിരുന്നു. എന്നാൽ, വിചിത്ര വീണക്ക് മത്സരാർഥികൾ ഇല്ലായിരുന്നു. ചെന്തമിഴ് കവിതകളുടെ സൗന്ദര്യത്തിൽ തലയാട്ടുകയായിരുന്നു ‘നീർമരുത്’. ടൗൺഹാൾ വട്ടപ്പാട്ടിെൻറ മാപ്പിളശ്ശേല് കണ്ടപ്പോൾ അതിന് പിന്തുണയേകി ഒപ്പനശീലുകൾ ആസ്വാദകരെ ഇളക്കിമറിച്ചു. ഉച്ചതിരിഞ്ഞതോടെ കലോത്സവനഗരിയുടെ അന്തരീക്ഷം വമ്പൻ മേളയുടേതായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.