തിരുവനന്തപുരം: തൃശൂരിൽ നടന്ന സംസ്ഥാന സ്കൂൾ കലോത്സവ കവറേജിനുള്ള മാധ്യമ അവാർഡുകൾ പ്രഖ്യാപിച്ചു. മികച്ച പ്രത്യേക പതിപ്പിനുള്ള പ്രത്യേക പരാമർശ പുരസ്ക്കാരം ‘മാധ്യമം’ പുറത്തിറക്കിയ ‘ഇലഞ്ഞി’ക്ക് ലഭിച്ചു. ദൃശ്യമാധ്യമ വിഭാഗത്തിൽ മികച്ച റിപ്പോർട്ടർക്കുള്ള പുരസ്ക്കാരം മീഡിയ വൺ ചാനലിലെ കെ. ദീപകിനാണ്. ആദിവാസി തെരണ്ട് കല്യാണപ്പാട്ട് സംബന്ധിച്ച റിപ്പോർട്ടിനാണ് അവാർഡ്.
മറ്റ് അവാർഡുകൾ: അച്ചടി മാധ്യമം, മികച്ച റിപ്പോർട്ടിങ് സുരേഷ് ചൈത്രം (ജനയുഗം), വി.എം രാധാകൃഷ്ണൻ (ദേശാഭിമാനി). മികച്ച ഫോേട്ടാഗ്രാഫർ: ഷമ്മി സരസ് (സുപ്രഭാതം), പ്രത്യേക പരാമർശം: കെ. ശശി (ചന്ദ്രിക), മികച്ച കാർട്ടൂൺ: കെ.എം ശിഖ (മലയാള മനോരമ), മികച്ച റൗണ്ടപ്പ്: എം.ബി ബാബു (മാതൃഭൂമി), മികച്ച ലേഒൗട്ട്: മലയാള മനോരമ, മികച്ച പ്രത്യേക പതിപ്പ്: ദേശാഭിമാനി, മികച്ച റിപ്പോർട്ടർ (ഇംഗ്ലീഷ്): സി.പി സജിത് (ദ ന്യൂ ഇന്ത്യൻ എക്സ്പ്രസ്), രാമവർമൻ (ടൈംസ് ഒാഫ് ഇന്ത്യ), മികച്ച കവറേജ്: ഡെക്കാൻ ക്രോണിക്കിൾ, മികച്ച റിപ്പോർട്ടർക്കുള്ള പ്രത്യേക പരാമർശം (ദൃശ്യമാധ്യമം): ദീപക് ധർമടം (അമൃത ടി.വി), മികച്ച കാമറാമാൻ: വി.ജെ അനൂപ് (ജയ്ഹിന്ദ് ടി.വി), മധു മേനോൻ (എഷ്യാനെറ്റ് ന്യൂസ്)
മികച്ച കവറേജ്: മാതൃഭൂമി ന്യൂസ്, മനോരമ ന്യൂസ്, പ്രത്യേക പരാമർശം: കൈരളി പീപ്പിൾ, പ്രാദേശിക ചാനൽ : ടി.സി.വി, ഒാൺലൈൻ പത്രം: മനോരമ ഒാൺലൈൻ, സ്ക്രീൻ ഷോട്ട്: കേരള കൗമുദി. ശ്രവ്യമാധ്യമം: ആകാശവാണി. അവാർഡ് ജേതാക്കൾക്ക് ശിൽപ്പവും വ്യക്തികൾക്ക് 20000 രൂപയും സ്ഥാപനങ്ങൾക്ക് 25000 രൂപയും ലഭിക്കും. പി.പി മുഹമ്മദ് കോയ, വി.കെ ജനാർദ്ധനൻ, രേണു രാമാനത്ത് എന്നിവർ അടങ്ങിയ ജഡ്ജിങ് കമ്മിറ്റിയാണ് അവാർഡ് നിർണയം നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.