ലക്ഷദ്വീപിന് സംസ്ഥാന പദവി;​ രാജ്യസഭയില്‍ ബിനോയ് വിശ്വം എം.പിയുടെ പ്രമേയം

ന്യൂഡല്‍ഹി: ലക്ഷദ്വീപിന് സംസ്ഥാന പദവി നല്കണമെന്നാവശ്യപ്പെട്ട് രാജ്യസഭയില്‍ സി.പി.ഐ പാര്‍ലമെൻററി പാർട്ടി ലീഡർ ബിനോയ് വിശ്വം എം.പിയുടെ പ്രമേയം. ലക്ഷദ്വീപില്‍ അടുത്തിടെ നടന്ന ജനാധിപത്യവിരുദ്ധ നടപടികള്‍ ചൂണ്ടിക്കാട്ടിയ പ്രമേയം ജനാധിപത്യ പ്രക്രിയയിൽ പൗരന്മാര്‍ക്ക് പ്രാതിനിധ്യമില്ലാത്തതാണ് ഉദ്യോഗസ്ഥ മേധാവികളുടെ കാരുണ്യത്തിന് കാത്തിരിക്കേണ്ട അവസ്ഥയുണ്ടാക്കുന്നതെന്ന് കുറ്റപ്പെടുത്തുകയും ചെയ്തു.

മറ്റ് എല്ലാ കേന്ദ്ര ഭരണ പ്രദേശങ്ങളിലും ജനാധിപത്യസംവിധാനങ്ങള്‍ ഉണ്ടാക്കണമെന്നും അതിന് കേന്ദ്ര ഭരണപ്രദേശങ്ങള്‍ സംബന്ധിച്ച് ഒരു പാര്‍ലമെൻററി സമിതി പരിശോധിക്കണമെന്നും ബിനോയ് വിശ്വം പ്രമേയത്തില്‍ ആവശ്യപ്പെട്ടു.

Tags:    
News Summary - State status for Lakshadweep Resolution of Binoy Vishwam MP in Rajya Sabha

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.